Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചത്വരത്തിന് മോദിയുടെ പേരിട്ടു; 70കാരനെ തല വെട്ടിക്കൊന്നു

text_fields
bookmark_border
ചത്വരത്തിന് മോദിയുടെ പേരിട്ടു; 70കാരനെ തല വെട്ടിക്കൊന്നു
cancel

ദർഭംഗ: ബീഹാറിലെ ദർഭംഗ ജില്ലയിൽ ചത്വരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിന് 70കാരനെ തല വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ബെഹ്ല്ലാ പഞ്ചായത്തിൽ നിന്നുള്ള ബി.ജെ.പി. നേതാവ് തേജ് നാരായൺ യാദവിന്റെ പിതാവ് രാംചന്ദ്ര യാദവാണ് മരിച്ചത്.

ഇയാളുടെ സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു. ഹോക്കി സ്റ്റിക്കും വാളുകളും ഉപയോഗിച്ചായിരുന്നു അമ്പതോളം വരുന്ന ആളുകൾ ആക്രമണം  നടത്തിയത്. കേസിൽ ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി.

2016 ഡിസംബർ മുതൽ ദർഭംഗയിലെ ഭധഹ ഗ്രാമത്തിൽ ഒരു ചത്വരം സ്ഥിതിചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ്. തേജ് നാരായണനാണ് ഈ പേരിട്ടത്. ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പേര് ചൗക്കിനിടണമെന്ന്  ആവശ്യമുയർത്തിയിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Beheaded in Darbhanga- india news
Next Story