പശുവിെൻറ വാൽ മുറിച്ചെന്നാരോപിച്ച് മർദനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsഉൈജ്ജൻ (മധ്യപ്രദേശ്): പശുവിെൻറ വാൽ മുറിച്ചെന്നാരോപിച്ച് ഒരുസംഘം ഗോസംരക്ഷക ഗുണ്ടകൾ ഗ്രാമീണനെ മർദിച്ചു. സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജിവാജിഗഞ്ച് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഉൈജ്ജൻ ജില്ലയിൽ പീപ്ലിനാക മേഖലയിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് സംഭവം. അപുദ മാൾവിയ എന്നയാൾക്കാണ് മർദനമേറ്റതെന്നും ഇയാളുടെ പരാതിയിൽ ചേതൻ സൻക്ല, വികാസ് എന്ന ഭുറ എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അപുദ മാൾവിയയെ പ്രതികൾ ബെൽറ്റുകൊണ്ട് തല്ലുന്നതും ചവിട്ടുന്നതുമായ ദൃശ്യങ്ങളാണ് വൈറലായത്. അതേസമയം, പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലുള്ളവരുൾപ്പെടെ നാലുപേർക്കെതിരെയാണ് കേസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
