Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുസ്​ത്രീക്കൊപ്പം...

ഹിന്ദുസ്​ത്രീക്കൊപ്പം സഞ്ചരിച്ചതിന്​ മർദനമേറ്റയാൾക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ്​

text_fields
bookmark_border
hate speech
cancel

ഭോപ്പാൽ: ട്രെയിനിൽ ഹിന്ദുസ്​ത്രീക്കൊപ്പം സഞ്ചരിച്ചതിന്​ മർദന​മേറ്റയാൾക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസ്​. 26കാരനായ മുസ്​ലിം യുവാവിനെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. ഹിന്ദു സ്​ത്രീക്കൊപ്പം ട്രെയിനിൽ സഞ്ചരിച്ചുവെന്ന്​ പറഞ്ഞ്​ 10 ദിവസത്തിന്​ മുമ്പ്​ ഇയാളെ ഒരു സംഘം ആളുകൾ മർദ്ദിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇപ്പോൾ കേസെടുത്തിരിക്കുന്നത്​.

ആസിഫ്​ ഷെയ്​ഖ്​ എന്നയാളുടെ പേരിൽ കേസെടുത്തുവെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥനായ അരുൺ സോളങ്കി പറഞ്ഞു. 25കാരിയായ പെൺകുട്ടിയുടെ പരാതിയിൽ തട്ടികൊണ്ട്​ പോകലിനും നിർബന്ധിത വിവാഹത്തിന്​ പ്രേരിപ്പിച്ചതിനുമാണ്​ കേസ്​.

ഷെയ്​ഖും സുഹൃത്തും കൂടി ​വീട്ടിലെത്തി ത​െൻറ മോശം ചിത്രങ്ങളെടുത്ത്​ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന്​ പെൺകുട്ടി പരാതിയിൽ പറയുന്നതായി പൊലീസ്​ ഉദ്യോഗസ്ഥൻ അറിയിച്ചു. ത​െൻറ ഭർത്താവി​െൻറ സുഹൃത്തായ ആസിഫ്​ ഷെയ്​ഖ്​ ഈ ചിത്രങ്ങൾ പുറത്ത്​ വിടാതിരിക്കാൻ പണം ചോദിക്കുകയും വിവാഹത്തിനായി മതം മാറാൻ നിർബന്ധിക്കുകയും ചെയ്​തുവെന്നും പെൺകുട്ടി പരാതിയിൽ വ്യക്​തമാക്കുന്നു.

തന്നെ നിർബന്ധപൂർവം അജ്​മീറിലേക്ക്​ കൊണ്ടു പോകുന്നതിനിടെയാണ്​ ഒരു സംഘം ആളുകൾ​ ട്രെയിനിൽ തങ്ങളെ തടഞ്ഞുവെച്ചതെന്നും പെൺകുട്ടി ആരോപിക്കുന്നു. ഭയന്നതിനാലാണ്​ അന്ന്​ പൊലീസിന്​ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, പെൺകുട്ടിയും യുവാവും കുടുംബ സുഹൃത്തുക്കളാണെന്നും അതിനാലാണ്​ അവരെ പോകാൻ അനുവദിച്ചതെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട്​ റെയിൽവേ പൊലീസി​െൻറ വിശദീകരണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti-conversion law
News Summary - Man beaten for travelling with Hindu woman booked under anti-conversion law
Next Story