കലാപകാരികൾ തീയിട്ട അയൽവീട്ടുകാരെ രക്ഷിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു
text_fieldsന്യൂ ഡൽഹി: കലാപകാരികൾ തീയിട്ട അയല്‍വീട്ടിലെ ആറംഗ മുസ്‌ലിം കുടുംബത്തെ രക്ഷിക്കുന്നതിനിടെ യുവാവിന് ഗുരുതരമാ യി പൊള്ളലേറ്റു. കലാപകാരികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് കത്തിച്ച വീട്ടിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ പ്രേംകാ ന്ത് ബാഗേല്‍ എന്ന യുവാവിനാണ് 70 ശതമാനത്തോളം പൊള്ളലേറ്റത്.
വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് പ്രേംകാന്തിന് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ ഒന്നും ലഭിച്ചില്ല. ഒരു രാത്രി മുഴുവന്‍ പൊള്ളലേറ്റ ശരീരവുമായി വീട്ടില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. രാവിലെ ജി.ടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രേംകാന്തിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
ശിവ് വിഹാറില്‍ ഹിന്ദു-മുസ്‍ലിം സമുദായങ്ങള്‍ ഐക്യത്തോടെയാണ് ജീവിക്കുന്നതെങ്കിലും കലാപം മറ്റൊരു രീതിയിലേക്കാണ് തങ്ങളെ കൊണ്ടുപോയതെന്ന് പ്രേംകാന്ത് പറയുന്നു. അക്രമത്തിനിരയായവരെ പിന്തുണച്ച് ഡല്‍ഹിയില്‍ ജാതിമത ഭേദമന്യേ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഡല്‍ഹിയിലെ ഗുരുദ്വാരകള്‍ തുറന്നുകൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
