Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഹിവിത ബന്ധം ആരോപിച്ച് മൂത്രം കുടിപ്പിച്ചു; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
അഹിവിത ബന്ധം ആരോപിച്ച് മൂത്രം കുടിപ്പിച്ചു; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
cancel

സഹാറൻപുർ: ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ സഹാറൻപുരിലെ ഇന്ദിര കോളനിയിലാണ് സംഭവം. 

യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഗ്രാമപഞ്ചായത്താണ് പ്രാകൃത ശിക്ഷ യുവാവിന് വിധിച്ചത്. ആത്മഹത്യ ശ്രമിച്ച യുവാവിനെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തനിക്ക് യുവതിയെയോ യുവതിക്ക് തന്നെയോ അറിയില്ലെന്നും അവരുമായി അവിഹിത ബന്ധമില്ലെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി സഹാറൻപുർ എസ്.പി ബബ് ലു കുമാർ പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man attempts suicide after forced to drink urine in Utter Pradesh -India News
Next Story