Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11കാരിയെ ബലാൽസംഗം ചെയ്ത് അശ്ലീല ചിത്രമെടുത്തയാളെ ജനക്കൂട്ടം അടിച്ചുകൊന്നു

text_fields
bookmark_border
11കാരിയെ ബലാൽസംഗം ചെയ്ത് അശ്ലീല ചിത്രമെടുത്തയാളെ ജനക്കൂട്ടം അടിച്ചുകൊന്നു
cancel

ഷില്ലോങ്: 11കാരിയെ ബലാൽസംഗം ചെയ്ത് അശ്ലീല ഫോട്ടോകൾ എടുത്തയാളെ ജനക്കൂട്ടം അടിച്ചുകൊന്നു. സംഭവമറിഞ്ഞയുടൻ പെൺകുട്ടിയുടെ സഹോദരൻ ഇയാളെ വാടകക്ക് താമസിച്ച വീട്ടിലെ മുറിയിൽ  തന്നെ പൂട്ടിയിടുകയായിരുന്നു. പിന്നീടാണ് ജനക്കൂട്ടം ഇയാളെ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ പിറ്റേന്നാണ് മരിച്ചത്.

സംഭവത്തിൽ വീട്ടുടമസ്ഥനേയും  പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സഹോദരൻ ഇയാളുടെ മൊബൈൽ ഫോണിൽ ഫോട്ടോ കാണുകയും പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ജനക്കൂട്ടത്തിൽ ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് സൂപ്രണ്ടിനും രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Attacked By Mob For Allegedly Raping An 11-Year-Old Dies madhyamam
Next Story