Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ടി.എമ്മിലെ തിരക്ക്​: ...

എ.ടി.എമ്മിലെ തിരക്ക്​: മോദിയെ പഴിച്ചയാളെ മർദിച്ചതായി പരാതി

text_fields
bookmark_border
എ.ടി.എമ്മിലെ തിരക്ക്​:  മോദിയെ പഴിച്ചയാളെ മർദിച്ചതായി പരാതി
cancel

ന്യൂഡൽഹി: എ.ടി.എമ്മിനു മുന്നിലെ നീണ്ട വരി കണ്ട്​ പ്രധാനമ​ന്ത്രി മോദിക്കെതിരെ സംസാരിച്ച ആളെ മർദിച്ചതായി പരാതി.   സൗത്​ ഡൽഹിയിലെ ജയിത്​പുർ ഏരിയയിലാണ്​ സംഭവം.

45 കാരനായ ലാല്ലൻ സിങ്​ കുശ്​വാഹയാണ്​ മർദിനത്തിനിരയായത്​. ടെലിവിഷൻ സെറ്റ്​ വാങ്ങുന്നതിനായി ഇറങ്ങിയ ലാല്ലൻ സമീപത്തെ എ.ടി.എമ്മിനു മുന്നിലെ തിരക്ക്​ കണ്ട്​ ഇതിനു കാരണം പ്രധാനമന്ത്രി മോദിയാണെന്ന്​ പ്രതികരിക്കുകയായിരുന്നു. ഇത്​ കേട്ട്​ ​ വരിയിലുണ്ടായിരുന്ന അതിഗ്​ എന്നയാൾ തിരക്കിൽ നിന്ന്​ പുറത്തേക്കു വരികയും ലാല്ലനെ മർദിച്ച്​ അശവശനാക്കുകയുമായിരുന്നു. ശേഷം ഇയാളുടെ കയ്യിലുള്ള 6000 രൂപയും അക്രമി തട്ടിയെടുത്തു. ലാല്ലൻ സിങ്ങി​െൻറ പരാതിയിൽ പൊലീസ്​ കേസെടുത്തു.

Show Full Article
TAGS:currency ban atm 
News Summary - Man Attacked For Blaming PM Modi on note ban
Next Story