ജോധ്പൂർ: ദൈവത്തെ പ്രീതിപ്പെടുത്താനായി നാലു വയസ്സുകാരിയായ മകളെ കഴുത്തറുത്ത് ബലി നൽകിയ പിതാവ് അറസ്റ്റിൽ. നവാബ് അലി എന്നയാളാണ് തെൻറ മകളായ റിസ്വാനയെ മടിയിലിരുത്തി കഴുത്തറുത്ത് കൊന്നത്.
വെള്ളിയാഴ്ച രാവിലെ വീടിെൻറ താഴത്തെ നിലയിൽ നിന്നാണ് തൊണ്ട മുറിഞ്ഞ നിലയിൽ റിസ്വാനയെ കണ്ടെത്തുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. റമദാൻ മാസത്തിൽ ൈദവ പ്രീതിക്കായാണ് താൻ കൃത്യം ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
അലിയും ഭാര്യയും രണ്ട് പെൺമക്കളും വീടിെൻറ ടെറസിലായിരുന്നു ഉറങ്ങാൻ കിടന്നത്. രാത്രിയിൽ മകളെ വിളിച്ചിറക്കി താഴത്തെ നിലയിലെത്തിച്ച് സ്വന്തം മടിയിൽ കിടത്തുകയും ഖുർആൻ വചനങ്ങൾ ചൊല്ലിയ ശേഷം മൂർച്ചയേറിയ കത്തി കൊണ്ട് മകളുടെ കഴുത്ത് അറുക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാവിലെ മകളെ കാണാതായതോടെ മാതാവ് വീട്ടിൽ നടത്തിയ തെരച്ചിലിനൊടുവിൽ താഴത്തെ നിലയിൽ മകൾ കഴുത്തു മുറിഞ്ഞു കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു. മകളെ പൂച്ച കടിച്ചു െകാന്നതാകാമെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമവും അലി ഇതിനിടെ നടത്തിയിരുന്നു.