പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് പീഡനം: എ.ഐ.എം.ഐ.എം പ്രവർത്തകനെതിരെ കേസ്
text_fieldsഹൈദരാബാദ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റത്തിന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ(എ.ഐ.എം.ഐ.എം) പ്രവർത്തകനെതിരെ കേസ്. മുഹമ്മദ് ഷക്കീൽ(24)നെതിരെയാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്.
ഏപ്രിൽ അഞ്ചിന് അർധരാത്രി വീട്ടിൽ തനിച്ച് ഉറങ്ങുകയായിരുന്ന തെൻറ 15 വയസ്സുള്ള സഹോദരിയെ വീട്ടിൽ അതിക്രമിച്ചു കയറിയ ഷക്കീൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെൺകുട്ടിയുടെ സഹോദരെൻറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ നിലവിളി േകട്ട് സഹോദരനും മറ്റൊരാളും കൂടി സംഭവ സ്ഥലത്തേക്ക് ഓടി വരികയും ഷക്കീലിനെ പിടികൂടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയേയും സഹോദരനേയും ഇയാൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.
