Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താൻ സിനിമ റിലീസ് ചെയ്യാനിരുന്ന തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Shah Rukh Khan Pathaan ticket selling
cancel

ന്യൂഡൽഹി: പത്താൻ സിനിമ റിലീസ് ചെയ്യാനിരുന്ന തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഹമ്മദാബാദ് സൈബർ ക്രൈം പൊലീസാണ് 33കാരനായ സണ്ണി ഷായെ അറസ്റ്റ് ചെയ്തത്. പത്താൻ റിലീസ് ചെയ്യുന്ന തിയറ്റർ ഉടമ​കളെ ഭീഷണിപ്പെടുത്തി ഇയാൾ വിഡിയോ പുറത്തിറക്കിയിരുന്നു. പത്താൻ റിലീസ് ചെയ്യരുതെന്നായിരുന്നു ഇയാളുടെ ആവശ്യം.

സണ്ണിയുടെ പ്രസ്താവന ഗുജറാത്തിലെ ചില പത്രങ്ങൾ വാർത്തയാക്കിയിരുന്നു. പത്താൻ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ കത്തിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടർന്നായിരുന്നു അറസ്റ്റ്. ഹിന്ദു സംഘടനയായ കർണിസേനയിലെ അംഗമായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

സണ്ണിയുടെ ​മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇതിൽ തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വിഡിയോയുണ്ടായിരുന്നുവെന്നാണ് വിവരം. ജനുവരി 25നാണ് പത്താൻ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഷാരുഖ് ഖാ​നെയും ദീപിക പദുക്കോണിനെയും കൂടാതെ ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested in Gujarat for threatening threatre owners over release of 'Pathaan'
Next Story