Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു, ഗർഭസ്ഥ ശിശു മരിച്ചു

text_fields
bookmark_border
മഹാരാഷ്ട്ര കാൽവ കോളനി സ്വദേശി അനിൽ ബഹദൂർ ചൗരസ്യയെയാണ് അറസ്റ്റ് ചെയ്തത്.
ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു, ഗർഭസ്ഥ ശിശു മരിച്ചു
cancel

താനെ: ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് മഹാരാഷ്ട്ര കാൽവെയിലെ മഫ്താൽ കോളനിയിലാണ് സംഭവം. അനിൽ ബഹദൂർ ചൗരസ്യയാണ് ആറുമാസം ഗർഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 307, കൊലപാതക ശ്രമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റു കുറ്റങ്ങൾ എന്നിവ പ്രകാരം കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

പ്രതിയായ അനിൽ ബഹദൂർ ചൗരസ്യക്ക് മറ്റൊരു ഭാര്യയുണ്ടെന്നും ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വാക്കേറ്റവും വഴക്കും ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു.

സാരമായി പരുക്കേറ്റ യുവതിയെ അയൽവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവർ ചികിത്സയിലാണ്. ഗർഭസ്ഥ ശിശു സംഭവത്തെ തുടർന്ന് മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for trying to set fire to his pregnant wife
Next Story