Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കാമുകിയെ...

യു.പിയിൽ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണമുറപ്പാക്കാൻ ഇഷ്ടിക കൊണ്ട് തലക്കടിച്ചു, യുവാവ് അറസ്റ്റിൽ

text_fields
bookmark_border
യു.പിയിൽ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണമുറപ്പാക്കാൻ ഇഷ്ടിക കൊണ്ട് തലക്കടിച്ചു, യുവാവ് അറസ്റ്റിൽ
cancel

ഇറ്റാവ: ഉത്തർ പ്രദേശിലെ ഇറ്റാവയിൽ പ്രായപൂർത്തിയാകാത്ത കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇഷ്ടിക കൊണ്ട് അടിച്ചു കൊന്നു. പ്രതി വിജയ് കുശ്വാഹ(29) യെ പൊലീസ് അറസ്റ്റു ചെയ്തു.

ഡൽഹി ജൽ ബോർഡിൽ കരാർ മെക്കാനിക്കായി ജോലി ചെയ്യുകയാണിയാൾ. ബുധനാഴ്ച 17 വയസ്സുള്ള കാമുകിയുമായി കുശ്വാഹ ഒളിച്ചോടിയെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയുടെ കുടുംബം വ്യാഴാഴ്ച നൽകിയ പരാതിയെത്തുടർന്ന് തട്ടിക്കൊണ്ടുപോകൽ കേസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.

മരിച്ച പെൺകുട്ടി ഇയാളുടെ ഭാര്യാ സഹോദരിയാണ്. യുവാവും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും ഭാര്യ നിരവധി മാസങ്ങളായി മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയുമാണ്. ഇതിനിടയിലാണ് കുശ്‌വാഹ പെൺകുട്ടിയുമായി പ്രണയത്തിലായത്.

ഞായറാഴ്ച പുലർച്ചെയാണ് വിജയ് കുശ്വാഹ സദർ പോലീസ് സ്റ്റേഷനിൽ കാമുകിയെ കൊലചെയ്തുവെന്ന് സമ്മതിച്ച് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathsGirlfriendhittingArrest
News Summary - Man arrested for strangling girlfriend to death in UP, then hitting her head with a brick to ensure death
Next Story