എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരൻ അറസ്റ്റിൽ
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 47കാരൻ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി രത്‌നം ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിൽ നിന്ന് രത്നം ഭൂമി പാട്ടത്തിനെടുത്തിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കളിക്കാൻ പോകുന്ന പെൺകുട്ടിയെ ഇയാൾ തടഞ്ഞുവെക്കുകയും അശ്ലീലചിത്രങ്ങൾ കാണിച്ചതിന് ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സ്കൂളിൽ പ്രാഥമികാരോഗ്യ കേന്ദ്രം നടത്തിയ മെഡിക്കൽ ക്യാമ്പിൽ വെച്ചാണ് പെൺകുട്ടി പീഡനവിവരം തുറന്നുപറയുകയായിരുന്നു. പീഡനത്തെ കുറിച്ച് പെൺകുട്ടി ക്യാമ്പിലെ ഡോക്ടറെയാണ് അറിയിച്ചത്. തുടർന്ന് ഡോക്ടർ പെൺകുട്ടിയെ പരിശോധിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയും ചെയ്തു.
ഡോക്ടർമാർ ഉടൻ പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് തുടിയലൂർ ഓൾ വനിതാ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ വീട്ടുകാർ പരാതി നൽകി. കേസിന്റെ അടിസ്ഥാനത്തിൽ രത്‌നത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.