Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിതാ അഭിഭാഷകയ്ക്ക്...

വനിതാ അഭിഭാഷകയ്ക്ക് ഭീഷണി സന്ദേശം അയച്ച മധ്യവയസ്കന്‍ അറസ്റ്റിൽ

text_fields
bookmark_border
വനിതാ അഭിഭാഷകയ്ക്ക് ഭീഷണി സന്ദേശം അയച്ച മധ്യവയസ്കന്‍ അറസ്റ്റിൽ
cancel

മുംബൈ: സാമൂഹ്യമാധ്യമങ്ങളിലൂടെ വനിത അഭിഭാഷകയെ ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ അയച്ച മധ്യവയസ്കനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. 55കാരനായ തിമോത്തി ലൂയിസ് പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും പ്രതിയും തമ്മിൽ മുൻ പരിചയമുള്ളതായി പൊലീസ് അറിയിച്ചു.

ഇവർ തമ്മിലുണ്ടായ വാക്ക് തർക്കങ്ങളെത്തുടർന്ന് പ്രതി അഭിഭാഷകക്കും സുഹൃത്തിനും ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമായ സന്ദേശങ്ങൾ നിരന്തരം അയക്കുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ വനിത അഭിഭാഷക വക്കോല പൊലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.

ഐ.പി.സി സെക്ഷൻ 354 എ വകുപ്പും ഇൻഫർമേഷൻ ടെക്‌നോളജി നിയമവും ഉൾപ്പെടുത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawyerarrest
News Summary - Man arrested for sending threatening message to female lawyer
Next Story