അഞ്ചും ഒന്നും വയസുള്ള പെൺകുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലുദ്രബാസ ഗ്രാമത്തിലെ നിവാസിയായ ജാനോയും അഞ്ചും ഒന്നും വയസുള്ള രണ്ട് പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഗുരുചരൺ പാഡിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു സംഭവമെന്നാണ് പൊലീസിൻെ പ്രാഥമിക നിഗമനം.
മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രതി കോടാലി ഉപയോഗിച്ച് മൂവരെയുമ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

