വനിതാ ഹോസ്റ്റലിൽ സ്ത്രീവേഷം ധരിച്ച് മോഷണശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsചെന്നൈ: കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാല വനിത ഹോസ്റ്റലിൽ രാത്രികാലങ്ങളിൽ കറങ്ങിനടന്നിരുന്ന 19കാരനെ വടവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കൽവീരാംപാളയം മാരിയമ്മൻ കോവിൽ തെരുവിലെ സുരേന്ദറാണ് പ്രതി. സർവകലാശാലയുടെ ചുറ്റുമതിൽ ചാടിക്കടന്ന് ഹോസ്റ്റൽ അന്തേവാസിനികളുടെ വസ്ത്രം മോഷ്ടിച്ച് ധരിച്ചാണ് ഇയാൾ കറങ്ങി നടന്നിരുന്നത്. സംശയം തോന്നാതിരിക്കാനാണ് പെൺകുട്ടികളുടെ വസ്ത്രം ധരിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
അജ്ഞാത മനുഷ്യർ അലഞ്ഞുതിരിയുന്നതായും താമസിക്കാൻ ഭയമാണെന്നും ആരോപിച്ച് സർവകലാശാലയുടെ പ്രവേശനകവാടത്തിന് മുന്നിൽ ഹോസ്റ്റൽ അന്തേവാസിനികൾ ഈയിടെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ൈവസ് ചാൻസലർ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്.
ഇതിനുശേഷവും ഹോസ്റ്റൽ മുറിയുടെ ജനലിലൂടെ ലാപ്ടോപ് എടുക്കാൻ വിഫലശ്രമം നടന്നു. ഇതുമായി ബന്ധപ്പെട്ട് യുനിവേഴ്സിറ്റി രജിസ്ട്രാർ വടവള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് രണ്ട് പ്രത്യേക പൊലീസ് ടീമുകൾ നിയോഗിക്കപ്പെട്ടു. വ്യാഴാഴ്ച പുലർച്ച പൊലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

