Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിത ഗുസ്തി...

വനിത ഗുസ്തി താരത്തിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

text_fields
bookmark_border
arrest-drugs smuggling
cancel

ഛണ്ഡീഗഡ്: വനിയ ഗുസ്തി താരത്തിന്‍റെ മോർഫ് ചെയ്ത ചിത്രമടങ്ങിയ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിൽ ഹിസാർ ജില്ല നിവാസിയായ അമിത് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുസ്തി താരത്തിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

30 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഗുസ്തി താരത്തിന്‍റെ മോർഫ് ചെയ്ത ചിത്രവും പ്രതി ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോയിലുള്ള യുവാവുമായി ബന്ധപ്പെട്ടെന്നും ഗുസ്തി താരത്തിന് വീഡിയോയിൽ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. താനും സുഹൃത്തുമാണ് ദൃശ്യങ്ങളിലുള്ളത്. അതിൽ ഗുസ്തി താരത്തിന് പങ്കില്ല. താൻ ഈ താരത്തെ നേരിൽ കണ്ടിട്ടില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

സംഭവത്തിൽ പ്രതിക്കെതിരെ ഐ.ടി വകുപ്പിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിൽ വാങ്ങുമെന്നും ചോദ്യം ചെയ്യലിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Show Full Article
TAGS:CrimeWomen wrestlerMorphed photoHaryana
News Summary - Man arrested for allegedly sharing women wrestler's morphed photograph
Next Story