കുത്താൻ വന്ന പശുവിനെ അടിച്ചതിന് യുവാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കുത്താൻ പാഞ്ഞുവന്ന പശുവിനെ അടിച്ചതിന് 30കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡവാലി സ്വദേശി കമൽ സിങ് എന്നയാളാണ് ബുധനാഴ്ച അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമീഷണർ (ഇൗസ്റ്റ്) ദീപക് യാദവ് പറഞ്ഞു.
റോഡരികിലൂടെ പോവുകയായിരുന്ന കമലിനെ പശു കുത്താൻ വരുന്നതും കൈയിലുണ്ടായിരുന്ന രേഖകൾ നിലത്തേക്ക് വീഴുന്നതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്. നിലത്ത് വീണ രേഖകൾ എടുത്തശേഷം ഇയാൾ പശുവിനെ തല്ലുകയായിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമ പ്രകാരമാണ് അറസ്റ്റ്. മർദനേമറ്റ പശുവിന് സാരമായ പരിക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സക്കായി സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് അയച്ചെന്നും െപാലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

