പ്രധാനമന്ത്രിക്കെതിരെ രാസാക്രമണ ഭീഷണി; ഒരാൾ അറസ്റ്റിൽ
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിെക്കതിരെ രാസാക്രമണം നടക്കുമെന്ന് നാഷണൽ സെക്യൂരിറ്റി ഗാർഡ്(എൻ.എസ്.ജി) കൺട്രോൾ യുണിറ്റിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ ഝാർഖണ്ഡ് സ്വദേശി കാശിനാഥ് മണ്ഡൽ(22) എന്നയാളെയാണ് ഡി.ബി പൊലീസ് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെ എൻ.എസ്.ജി കൺട്രോൾ റൂമിലേക്ക് ഫോൺ വഴി രാസാക്രമണ ഭീഷണി ലഭിച്ചതോടെ പൊലീസ് ഇൗ ഫോൺ നമ്പർ തേടിപ്പിടിച്ചാണ് കാശിനാഥിനെ അറസ്റ്റ് െചയ്തത്. ഇയാൾ സൂറത്തിലേക്ക് യാത്ര തിരിക്കാനിരിക്കുകയായിരുന്നു. തെൻറ സുഹൃത്ത് സമീപകാലത്ത് ഝാർഖണ്ഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലെപ്പട്ടിരുന്നെന്നും ഇൗ പശ്ചാത്തലത്തിൽ തനിക്ക് പ്രധാനമന്ത്രിയെ നേരിൽ കാണേണ്ടതുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
