മക്ക മസ്ജിദ് സ്ഫോടന കേസിൽ വെറുതെവിട്ടയാൾ വീണ്ടും കസ്റ്റഡിയിൽ
text_fieldsഹൈദരാബാദ്: 2007ലെ മക്ക മസ്ജിദ് സ്ഫോടന കേസിൽ നിരപരാധിയാണെന്ന് തെളിയിക്കപ്പെട ്ട് വിട്ടയക്കപ്പെട്ട യുവാവിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കിൽ എയർ ഗണ്ണുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന വാദവുമായാണ് മുഹമ്മദ് റഇൗസ്, അബ്ദുസ്സമദ്, മുഹമ്മദ് ഫസീഹ് എന്നിവരെ ഹൈദരാബാദ് പൊലീസിലെ ദൗത്യസംഘം കസ്റ്റഡിയിലെടുത്തത്.
മക്ക മസ്ജിദ് സ്ഫോടന കേസിൽ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട 20 പേരിൽ മുഹമ്മദ് റഇൗസുമുണ്ടായിരുന്നു. എന്നാൽ, കോടതി നിരപരാധികളെന്നു കണ്ട് എല്ലാവരെയും വെറുതെവിടുകയായിരുന്നു.
അതിനുശേഷവും പൊലീസും ഇൻറലിജൻസ് വിഭാഗവും റഇൗസ് അടക്കമുള്ളവരെ പീഡിപ്പിക്കുന്നതായി കുടുംബം കുറ്റപ്പെടുത്തിയിരുന്നു. അതിനിടെയാണ് റഇൗസിനെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
