Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എം.സി ബാങ്കിൽ 90...

പി.എം.സി ബാങ്കിൽ 90 ലക്ഷം നിക്ഷേപിച്ച വ്യക്തി ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
പി.എം.സി ബാങ്കിൽ 90 ലക്ഷം നിക്ഷേപിച്ച വ്യക്തി ഹൃദയാഘാതം മൂലം മരിച്ചു
cancel

മുംബൈ: റിസർവ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിനെതിരായ ധർണയിൽ പ​ങ്കെടുത്ത നിക്ഷേപകൻ ഹൃദയാഘാതം മൂലം മരിച്ചു. പി.എം.സി ബാങ്കിൽ 90 ലക്ഷം നിക്ഷേപിച്ച ഓഷിവാര സ്വദേശി സഞ്​ജയ്​ ഗുലാത്തി (51) ആണ്​ മരിച്ചത്​. തിങ്കളാഴ്​ച നടന്ന ധർണയിൽ പ​​ങ്കെടുത്ത്​ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ സഞ്​ജയ്​ കുഴഞ്ഞു വീണ്​ മരിക്കുകയായിരുന്നു.

ജെറ്റ്​ എയർവേസിൽ എഞ്ചീനിയറായിരുന്ന സഞ്​ജയ്​ ഗുലാത്തിക്ക്​ കമ്പനി പാപ്പരായ​തോടെ ജോലി നഷ്​ടമായിരുന്നു. മാതാപിതാക്കളും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുൾപ്പെടെ രണ്ട്​ കുട്ടികളുമുള്ള കുടുംബം ബാങ്കിൽ നിക്ഷേപിച്ച തുക ആശ്രയിച്ചാണ്​ കഴിഞ്ഞിരുന്നത്​. തിങ്കളാഴ്​ച നടന്ന ധർണയിൽ സഞ്​ജയ്​ക്കൊപ്പം 80 കാരനായ പിതാവും പ​ങ്കെടുത്തിരുന്നു.

വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പി.എം.സി. ബാങ്കിലെ നിക്ഷേപത്തുക പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പണം ലഭിക്കാതെ വന്നതിനെത്തുടർന്നാണ് നിക്ഷേപകർ സമരത്തിനിറങ്ങിയത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് തിങ്കളാഴ്​ച ധർണക്കെത്തിയവർ പറഞ്ഞിരുന്നു. നിലവിൽ 40,000 രൂപമാത്രമാണ്​ നിക്ഷേപകർക്ക്​ പിൻവലിക്കാൻ കഴിയുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestindia newsLoan scamPMC Bankpmc bank fraud
News Summary - Man With 90 Lakhs Deposit In Scam-Hit PMC Bank Dies Hours After Protest - India news
Next Story