Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഛത്തീസ്​ഗഢിൽ ദുരന്തമായി കബഡി മത്സരം; 20കാരന്​ ദാരുണാന്ത്യം
cancel
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​ഗഢിൽ...

ഛത്തീസ്​ഗഢിൽ ദുരന്തമായി കബഡി മത്സരം; 20കാരന്​ ദാരുണാന്ത്യം

text_fields
bookmark_border



അമൃതസർ: കബഡി മത്സരത്തിനിടെ എതിർടീമിലെ രണ്ടു കളിക്കാരുടെ കൈകളിൽ പെട്ട 20 കാരന്​ ദാരുണാന്ത്യം. ഛത്തീസ്​ഗഢിലെ ധംതരി ജില്ലയിലാണ്​ സംഭവം. ഗോജിയിൽ കളിക്കിടെ താരം ദാരുണമായി മരണത്തിന്​ കീഴടങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.എതിർ കോർട്ടിൽ കറങ്ങി മടങ്ങുന്നതിനിടെ മത്സരത്തിലെ എതിർ ടീമംഗം നരേന്ദ്ര സാഹുവെന്ന ചെറുപ്പക്കാരനെ പിടികൂടുകയായിരുന്നു. കൂടെ മറ്റുള്ളവർ കൂടി ചേർന്ന്​ പിടി മുറുക്കി. ഇതിനിടെ ബോധമറ്റു വീണ സാഹു മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

സ്​ഥലത്തുണ്ടായിരുന്ന സഹ താരങ്ങളും ഗ്രാമമുഖ്യനും ചേർന്ന്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഹൃദയാഘാതമാണ്​ മരണ കാരണമെന്നാണ്​ പ്രാഥമിക സൂചന. കൃത്യമായ വിവരത്തിന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന്​ അധികൃതർ പറഞ്ഞു. എതിർ ടീമംഗങ്ങൾക്കെതിരെ കേസ്​ എടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chattisgarhman dieskabbadi match
News Summary - Man, 20, dies during kabaddi match in Chhattisgarh; spectator records video
Next Story