അറ്റുപോയ കാൽ തലയണയായി നൽകി ആശുപത്രി അധികൃതരുടെ ക്രൂരത
text_fieldsഝാൻസി: വാഹനാപകടത്തിൽ അറ്റുപോയ കാൽ യുവാവിന് തലയണയായി നൽകി ആശുപത്രി അധികൃതരുടെ ക്രൂരത. ഉത്തർ പ്രദേശിലെ ഝാൻസിയിലുള്ള സർക്കാർ മെഡിക്കൽ കോളജിലാണ് സംഭവം. അപകടത്തിൽ കാൽ മുറിച്ചുമാറ്റിയ സ്കൂൾ ബസ് ക്ലീനറായ യുവാവിനാണ് ആശുപത്രി അധികൃതർ അതേകാൽ തലയണയായി നൽകിയത്. ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെ സംഭവം വിവാദമായി.
സ്കൂൾ ബസ് അപകടത്തിൽപെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെവെച്ച് ഡോക്ടർമാർ മുറിച്ചുമാറ്റിയ കാലാണ് തലയുടെ അടിയിൽ തിരുകിവെച്ചത്. ഒാപറേഷൻ തിയറ്ററിലുണ്ടായിരുന്ന കാൽ എങ്ങനെയാണ് അത്യാഹിത വിഭാഗത്തിലെ വാർഡിൽ എത്തിയതെന്ന് വ്യക്തമല്ല. സംഭവം ആശുപത്രി അധികൃതർ നിഷേധിച്ചെങ്കിലും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
