Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമ്മൂട്ടി പത്മ ഭൂഷൺ...

മമ്മൂട്ടി പത്മ ഭൂഷൺ ബഹുമതി ഏറ്റുവാങ്ങി; സാക്ഷിയായി കുടുംബം, കൈയടിച്ച് ദുൽഖർ

text_fields
bookmark_border
മമ്മൂട്ടി പത്മ ഭൂഷൺ ബഹുമതി ഏറ്റുവാങ്ങി; സാക്ഷിയായി കുടുംബം, കൈയടിച്ച് ദുൽഖർ
cancel

ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയപാടവത്തിനുള്ള ആദരമായി പത്മഭൂഷൺ ബഹുമതി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങൾ ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ഉൾപ്പെടെ കേരളത്തിൽ നിന്നും അഞ്ചുപേരാണ് ഏറ്റുവാങ്ങിയത്.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, മുതിർന്ന മാധ്യമപ്രവർത്തകനും ആർ.എസ്.എസ് സൈദ്ധാന്തികനുമായ പി. പി. നാരായണൻ എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിച്ചു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ പുരസ്കാരവും നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഭാര്യ സുൽഫത്ത്, മക്കളായ ദുൽഖർ സൽമാൻ, സുറുമി എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. നരേന്ദ്ര മോദിയെയും ഓം ബിർളയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിക്കാനായി രാഷ്ട്രപതിയുടെ അടുത്തെത്തിയത്. മമ്മൂട്ടി ബഹുമതി സ്വീകരിക്കുമ്പോൾ, സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാം.

എസ്. ജോർജ്, നിർമാതാവ് ആന്റോ ജോസഫും എന്നിവരും ചടങ്ങിനെത്തി. മേയ് 25ന് നടന്ന ഒന്നാംഘട്ട പത്മ പുരസ്കാര സമർപ്പണ ചടങ്ങിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ആലപ്പുഴ സ്വദേശി ദേവകിയമ്മ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyPadma Bhushan Award
News Summary - Mammootty receives Padma Bhushan award
Next Story