മോദിക്ക് തെരഞ്ഞെടുപ്പ് തോൽക്കുേമ്പാൾ വരുന്ന ഹാരാടങ്ക എന്ന രോഗം -മമത
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് തോൽക്കുേമ്പാൾ മാത്രം വരുന്ന ഹാരാടങ്ക എന്ന രോഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പരാജയ ഭീതി കാരണമാണ് മോദി വർഗീയ പരാമർശങ്ങൾ നടത്തി ബംഗാള ിൽ വിജയിക്കാൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. കൃഷ്ണ നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത .
മോദിക്ക് അറിയാം അയാൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന്. അദ്ദേഹത്തിൻെറ മുഖത്ത് അതിൻെറ ആശങ്ക കാണാം. മോദി ഇപ്പോൾ ഹാരാടങ്ക എന്ന രോഗത്തിന് അടിമയാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ന്യൂഡൽഹി, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഗുജ്റാത്, ഒഡിഷ, തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാജയപ്പെടുമെന്ന ഭയത്താലാണ് ഓരോ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്നത്.
ത്രിപുരയിൽ ബി.ജെ.പി വിജയിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു ആശങ്കയില്ല. കാരണം അവിടെ വിജയിച്ചത് കൊണ്ട് 543 സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കണം എന്നില്ല. അതിനാലാണ് ബംഗാളിൽ ചുറ്റിക്കളിച്ച് ജനങ്ങളെ മതം പറഞ്ഞ് വിഘടിപ്പിച്ച് വോട്ട് പിടിക്കാൻ നോക്കുന്നത് -മമത തുറന്നടിച്ചു.
ഇന്ന് ബംഗാളിൽ നടന്ന റാലിയിൽ മോദി മമതയെ കടന്നാക്രമിച്ചിരുന്നു. നിങ്ങൾ സ്പീഡ് ബ്രേക്കർ ദീദിയെ വിശ്വസിച്ചു. പക്ഷെ അവർ നിങ്ങളെ വഞ്ചിച്ചു. അത് നിങ്ങളുടെ കുറ്റമല്ല. കാരണം പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഞാനും അങ്ങനെയായിരുന്നു വിശ്വസിച്ചത്. പിന്നീടാണ് അവരെ കുറിച്ച് കൂടുതൽ അറിഞ്ഞത്. അത് എൻെറയും ഒരു പിഴവായിരുന്നു. ഇങ്ങനെയായിരുന്നു മോദിയുടെ പരിഹാസം.
ബംഗാളിൽ മുഖ്യമന്ത്രിയായതിന് ശേഷം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന മോദിയുടെ ആരോപണങ്ങൾക്കും മമത പ്രതികരിച്ചു. അങ്ങനെയൊരു പരാതി ജനങ്ങൾക്കുണ്ടെങ്കിൽ അവർ അത് തന്നോട് നേരിട്ട് ചോദിച്ചുകൊള്ളുമെന്നായിരുന്നു മമതയുടെ മറുപടി. ബി.ജെ.പിക്ക് വോട്ട് നൽകാതെ രാജ്യത്തെ രക്ഷിക്കണമെന്നും മമത കൃഷ്ണനഗറിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
