Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പിന്​...

തെരഞ്ഞെടുപ്പിന്​ മുമ്പ്​ ചായ്​വാല, ഇനി റഫാൽ വാല -മോദിയെ കളിയാക്കി മമത

text_fields
bookmark_border
തെരഞ്ഞെടുപ്പിന്​ മുമ്പ്​ ചായ്​വാല, ഇനി റഫാൽ വാല -മോദിയെ കളിയാക്കി മമത
cancel

​കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തന്നെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്​തമായ​ മറുപടിയുമായി മ ുഖ്യമന്ത്രി മമതാ ബാനർജി. ‘തെരഞ്ഞെടുപ്പ്​ കാലത്ത്​ ചായ്​ വാലയായിരുന്ന മോദി ഇൗ തെരഞ്ഞെടുപ്പ്​ കഴിയുന്നതോടെ റ ഫാൽ വാലയാകുമെന്ന്’​ മമത പരിഹസിച്ചു. മോദിക്ക്​ ഇന്ത്യ എന്താണെന്ന്​ അറിയില്ല. ഗോധ്രയും കലാപങ്ങളും കടന്നാണ്​ മോദി പ്രധാനമന്ത്രി ആയ​െതന്നും മമത തുറന്നടിച്ചു.

നോട്ട്​ നിരോധനത്തി​​​െൻറയും അഴിമതിയുടെയും റഫാലി​​​െൻറയും ആശാനാണ്​ മോദി. നിങ്ങൾ എന്നോട്​ കളിച്ചാൽ ഞാൻ തിരിച്ചടിക്കുമെന്നും മമത മോദിക്ക്​ മുന്നറിയിപ്പ്​ നൽകി. നിങ്ങൾ പ്രധാനമന്ത്രിയെ ‘മോദി ബാബു’ എന്ന്​ വിളിച്ചോളൂ എന്നാൽ ഞാൻ അയാളെ ‘മാഡി ബാബു’(ഭ്രാന്തൻ)എന്നാണ്​ വിളിക്കുകയെന്നും അവർ പരിഹസിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസിയായ സി.ബി.​െഎയെ മോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും മമത ആരോപിച്ചു.

ബംഗാളിലെ ജനങ്ങളെ സിൻഡിക്കേറ്റുകൾക്ക് വിട്ട് കൊടുത്ത് മമത പ്രധാനമന്ത്രിയാവാൻ നോക്കുകയാണെന്ന് മോദി ഇന്ന്​ ആരോപിച്ചിരുന്നു. മായാനഗുരിയിൽ ദേശീയപാത 31ഡി വിഭാഗം നവീകരണ പ്രവർത്തികൾ തറക്കല്ലിട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ വിമർശനം. കമ്യൂണിസ്റ്റുകാരുടെ കാൽപ്പാടുകളാണ് മമത സർക്കാറും പിന്തുടരുന്നത്​. മമതക്ക്​ ബംഗാൾ ജനതയെ ഭയമാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Show Full Article
TAGS:mamatha banerjee narendra modi namo mamatha attcks modi 
News Summary - mamatha mocks modi -india news
Next Story