Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേരിൽ കണ്ടാൽ...

നേരിൽ കണ്ടാൽ മിണ്ടാട്ടമില്ലെങ്കിലും പിണറായിക്ക്​ പിറന്നാൾ ആശംസിച്ച്​ മമത

text_fields
bookmark_border
നേരിൽ കണ്ടാൽ മിണ്ടാട്ടമില്ലെങ്കിലും പിണറായിക്ക്​ പിറന്നാൾ ആശംസിച്ച്​ മമത
cancel

തിരുവനന്തപുരം: ബംഗളൂരുവിൽവെച്ച്​ കണ്ടപ്പോൾ മിണ്ടാതെ പോയ പിണറായി വിജയന്​ സമൂഹമാധ്യമത്തിൽ 74ാം പിറന്നാൾ ആശംസിച്ച്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ, പിറന്നാൾ ആഘോഷിച്ച്​ ശീലമില്ലാത്ത മുഖ്യമന്ത്രി ഇതിലൊന്നും ശ്രദ്ധിക്കാതെ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലായിരുന്നു. ത​​​െൻറ ട്വിറ്റർ അക്കൗണ്ടിൽ രാവിലെ 7.15നാണ്​​ മമത പിണറായി വിജയന്​ ജന്മദിന ആശംസ നേർന്നത്​. 1700ൽ അധികം പേരാണ്​ മമതയുടെ ട്വീറ്റിന്​ ലൈക്ക്​ നൽകിയത്​. 

ബുധനാഴ്​ച ജനതാദൾ (എസ്​)-കോൺഗ്രസ്​ സഖ്യ സർക്കാറി​​​െൻറ സത്യപ്രതിജ്​ഞ ചടങ്ങിലാണ്​ മമതയും പിണറായിയും നേരിൽ കണ്ടത്​. ചടങ്ങിൽ അൽപം വൈകിയെത്തിയ മമതയുമായി സൗഹൃദം പങ്കിടാൻ വേദിയിലുണ്ടായിരുന്ന നേതാക്കളെല്ലാം എഴുന്നേറ്റെങ്കിലും പിണറായി കണ്ടഭാവം കാണിച്ചില്ല. മമതയും പിണറായിയെ നോക്കിയില്ല. എന്നാൽ, സി.പി.എം ബംഗാൾ ഘടകത്തി​​​െൻറ പിന്തുണയുള്ള ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മമതയുമായി സൗഹൃദം പങ്കിടുകയും ചെയ്​തു.

പശ്ചിമ ബംഗാളിൽ സി.പി.എമ്മി​​​െൻറ ബദ്ധശത്രുവായ തൃണമൂൽ കോൺഗ്രസി​​​െൻറ നേതാവ്​ മമതയും പിണറായിയും തമ്മിലെ അകൽച്ച മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എൽ.ഡി.എഫ്​ സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുന്നത്​ വെള്ളിയാഴ്​ചയാണ്​. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പ്​ ഫല പ്രഖ്യാപനശേഷം മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ്​​ ത​​​െൻറ പിറന്നാൾ മേയ്​ 24 ആ​െണന്ന്​ പിണറായി വെളിപ്പെടുത്തിയത്​. 
 

Show Full Article
TAGS:mamatha banarjee Birthday wishes pinarayi vijayan india news malayalam news 
News Summary - Mamatha banarji birthday wishes to pinarayi-India news
Next Story