Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതുപോലൊരു...

ഇതുപോലൊരു കൊടുങ്കാറ്റ്​ ആദ്യം, പ്രധാനമന്ത്രി വന്ന്​ കാണണം; മമതയുടെ വിളികേട്ട്​ മോദി നാളെ ബംഗാളിൽ

text_fields
bookmark_border
modi-mamata.jpg
cancel

കൊൽക്കത്ത: അംപൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ അഭ്യർഥനക്ക്​ പിന്നാലെ മോദി വെള്ളിയാഴ്​ച ബംഗാളിലെത്തും. ഇരു സംസ്ഥാനങ്ങളിലെയും ദുരന്തബാധിത പ്രദേശങ്ങളിലെ നാശ​നഷ്​ടങ്ങൾ ഹെലികോപ്​റ്ററിൽ സഞ്ചരിച്ചായിരിക്കും പ്രധാനമന്ത്രി വിലയിരുത്തുക. ഇന്ത്യയിലെ എല്ലാ ജനങ്ങളും ബംഗാളിനൊപ്പമുണ്ടെന്നും ദുരിത ബാധതരെ സഹായിക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.

ഇതുപോലെ ശക്​തിയേറിയതും വിനാശകാരിയുമായ ഒരു ചുഴലിക്കാറ്റിന്​ താൻ ഇതുവരെ സാക്ഷിയായിട്ടില്ലെന്നായിരുന്നു മമത മാധ്യമങ്ങളോട്​ പറഞ്ഞത്​. ദുരന്ത ബാധിത പ്രദേശങ്ങൾ എത്രയും പെട്ടെന്ന്​ സന്ദർശിക്കാൻ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ അപേക്ഷിക്കുകയാണെന്നും മമത ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട്​ നടത്തിയ അവലോകന യോഗത്തിൽ പ​െങ്കടുത്തു കൊണ്ട്​ പറഞ്ഞു. കൊടുങ്കാറ്റിനെ തുടർന്ന്​ ഇതുവരെ 72 പേരാണ്​ സംസ്ഥാനത്ത്​ മരണത്തിന്​ കീഴടങ്ങിയത്​.

അംപൻ ചുഴലിക്കാറ്റ്​ ബംഗാളിൽ നാശനഷ്​ടങ്ങളുണ്ടാക്കുന്നതി​​െൻറ ദൃശ്യങ്ങൾ കണ്ടു. ഇതുപോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ രാജ്യം മുഴുവൻ ബംഗാളിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർഥിക്കുന്നു. സംസ്ഥാനത്തെ​ സാധാരണ ഗതിയിലേക്ക്​ കൊണ്ടു പോവാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും മോദി ട്വിറ്ററിലൂടെ പ്രതികരിച്ചു.

മണിക്കൂറിൽ 155 മുതല്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് അംപൻ കാറ്റ് വീശിയത്. ഇൗ ചുഴലിക്കാറ്റ്​ സൃഷ്​ടിച്ച നാശനഷ്​ടങ്ങൾ കോവിഡ്​​ മഹാമാരിയേക്കാൾ കൂടുതലാണെന്നായിരുന്നു​ മമത ബാനർജി പറഞ്ഞത്​. പ്രദേശത്ത്​ ലക്ഷം കോടി രൂപയുടെ നാശനഷ്​ടമാണ്​ കണക്കാക്കുന്നത്​. ആയിരക്കണക്കിന്​ വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുതി പോസ്​റ്റുകൾ എന്നിവയാണ് കടപുഴകിയത്​. ബംഗാളിൽ മാത്രം അഞ്ചുലക്ഷം ആളുകളെയും ഒഡീഷയിൽ ലക്ഷം പേരെയും സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeCyclone Amphan
News Summary - Mamata urges PM Modi to visit Cyclone Amphan-affected areas-india news
Next Story