Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15 ദിവസത്തിനകം തിരിച്ചെത്തണം, ഇല്ലെങ്കിൽ വാതിൽ അടയും; വിമതർക്കും കൂറുമാറിയ നേതാക്കൾക്കും മമതയുടെ അന്ത്യശാസനം

text_fields
bookmark_border
15 ദിവസത്തിനകം തിരിച്ചെത്തണം, ഇല്ലെങ്കിൽ വാതിൽ അടയും; വിമതർക്കും കൂറുമാറിയ നേതാക്കൾക്കും മമതയുടെ അന്ത്യശാസനം
cancel

കൊൽക്കത്ത: പാർട്ടി വിട്ടുപോയ എംപിമാരും എംഎൽഎമാരും 15 ദിവസത്തിനകം തിരിച്ചെത്തണമെന്ന് തൃണമൂൽ കോൺഗ്രസ് മേധാവിയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ഉത്തര ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ നടന്ന ശക്തിപ്രകടനത്തിനിടയിലാണ് ഫോൺ കോളിലൂടെ പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് അവർ ഈ അന്ത്യശാസനം മുഴക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മമതയുടെ ആദ്യത്തെ വലിയ പൊതുയോഗമായിരുന്നു ഇത്.

‘ഞങ്ങൾ വിജയിപ്പിക്കാൻ സഹായിച്ച പല എംഎൽഎമാരും എംപിമാരും വ്രണിതഹൃദയരായ ചതിയന്മാരാണ്. അവർക്ക് ഇവിടെ സ്ഥാനമില്ല. ഞങ്ങൾ അധികാരത്തിൽ തിരിച്ചെത്തും. നിങ്ങളാണ് യഥാർഥ തൃണമൂൽ. എന്നാൽ നമ്മെ വിട്ടുപോയ എംഎൽഎമാരും എംപിമാരും 15 ദിവസത്തിനുള്ളിൽ തിരിച്ചുവന്നാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ അവർക്ക് ഇവിടെ ഒരിക്കലും ഇടമുണ്ടാവില്ല’- മമത വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ചുമതലയിൽ തുടരുന്നിടത്തോളം കാലം ബിജെപി അധികാരത്തിൽ തുടരുമെന്ന് കടുത്ത ഭാഷയിൽ വിമർശിച്ച അവർ തെരഞ്ഞെടുപ്പ് കമ്മീഷണറെയും രൂക്ഷമായി ആക്രമിച്ചു.

1998ൽ താൻ എങ്ങനെയാണോ പാർട്ടി സ്ഥാപിച്ചത്, അതേ പോലെ തന്നെ അതിനെ വീണ്ടും ശക്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് അവർ പറഞ്ഞു. നേതാക്കളല്ല, മറിച്ച് സാധാരണക്കാരായ അടിത്തട്ടിലെ പ്രവർത്തകരാണ് പാർട്ടിയുടെ ജീവശ്വാസമെന്നും അവർ ഓർമിപ്പിച്ചു. രാജ്യതലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനത്തെക്കുറിച്ചും അവർ സംസാരിച്ചു.

‘തൃണമൂൽ കോൺഗ്രസ് ഇല്ലാതെ ‘ഇൻഡ്യ മുന്നണി’ക്ക് ശക്തമാകാൻ കഴിയില്ല. അതിനാൽ, നമ്മൾ ബിജെപിയെ നേരിടണമെങ്കിൽ, തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്തൂ. ഞങ്ങളെ ശക്തിപ്പെടുത്തൂ’- അവർ ആഹ്വാനം ചെയ്തു.

യോഗത്തിൽ കല്യാൺ ബാനർജി, ഇതാഹർ എംഎൽഎ മുഷറഫ് ഹുസൈനും പുറമെ മറ്റ് പ്രമുഖരും സംബന്ധിച്ചു. 35 വർഷത്തെ ഇടതുമുന്നണി കോട്ട തകർത്തെറിഞ്ഞ് വർഷങ്ങളോളം ബംഗാൾ ഭരിച്ച മമതയുടെ തൃണമൂൽ കോൺഗ്രസ്, ഈ വർഷത്തിന്റെ തുടക്കത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷമാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്.

വിമത നേതാവ് റിതബ്രത ബാനർജിക്കൊപ്പം ചേർന്ന ഒരുകൂട്ടം എംഎൽഎമാർ തങ്ങളാണ് യഥാർഥ തൃണമൂൽ എന്ന് പ്രഖ്യാപിച്ചപ്പോൾ, 28ൽ 20 എം.പിമാരും പാർട്ടികൂറുമാറി പ്രാദേശിക പാർട്ടിയായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ചേരുകയായിരുന്നു.

പാർട്ടിയുടെ ചിഹ്നത്തിനായുള്ള നിയമപോരാട്ടം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ചിഹ്നത്തിന്റെ കാര്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീം കോടതി അടുത്തിടെ തെരഞ്ഞെടുപ്പ് കമീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata ultimatum to rebels: Return in 15 days
Next Story