Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ നിരോധനം:...

നോട്ട്​ നിരോധനം: ‘ഡീമോ ഡിസാസ്​റ്റർ’ എന്ന്​ മമത

text_fields
bookmark_border
mamata-banerjee
cancel

കൊൽകത്ത: നോട്ട്​ നിരോധനത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.  നോട്ട്​ നിരോധനമെന്ന ദുരന്തത്തിനെതിരെ നമുക്ക്​ ശബ്​ദമുയർത്താം. അത്​ ഡീമോ ഡിസാസ്​റ്റർ ആണെന്നും ട്വിറ്ററിൽ ത​​െൻറ പ്രൊഫൈൽ ചിത്രം കറുപ്പാക്കി കരിദിനം ആചരിക്കുകയാണെന്നും മമത ട്വിറ്റിൽ കുറിച്ചു. 

നോട്ട്​ നിരോധനം ഏറ്റവും വലിയ അഴിമതിയായിരുന്നുവെന്ന്​ ആവർത്തിക്കുകയാണ്​. അതിൽ അന്വേഷണം പ്രഖ്യാപിച്ചാൽ അഴിമതിയാണെന്ന്​ തെളിയിക്കപ്പെടുമെന്നും മമത  ഫേസ്​ബുക്ക്​ കുറിപ്പിലൂടെ ആരോപിച്ചു.കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല നോട്ട്​ നിരോധനം. അത്​ ഭരണത്തിലിരിക്കുന്ന രാഷ്​ട്രീയ പാർട്ടിക്കും തൽപര കക്ഷികൾക്കും കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടിയാണെന്നും മമത തുറന്നടിച്ചു. 

നോട്ട്​ നിരോധനത്തി​​െൻറ ഒന്നാം വാർഷിക ദിനമായ നവംബർ എട്ട്​ കരിദിനമായി​ ആചരിക്കുമെന്ന്​ മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeescamdemonetisationmalayalam newsBlackday
News Summary - Mamata repeat Demonetisation is a big Scam - India news
Next Story