Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ മമതക്ക് ലീഡ്; പാർട്ടിക്ക് വീഴ്ച

text_fields
bookmark_border
Mamata Banerjee
cancel

കൊൽക്കത്ത: പാർട്ടിയും ഭരണവും പിന്നിൽപോയെങ്കിലും പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി മുന്നിൽ. തുടക്കത്തിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്ക് ലീഡ് നൽകിയ ഭവാനിപൂർ മണ്ഡലത്തിൽ മമത മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. 3666 വോട്ടുകൾക്കാണ് ഇവിടെ മമത ലീഡ് ചെയ്യുന്നത്. ഗ്ലാമർ മണ്ഡലത്തിൽ മൊത്തം 12 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ബി.ജെ.പി കേന്ദ്ര നേതൃത്വം കൂട്ടമായിറങ്ങി പ്രചാരണവും പ്രവർത്തനങ്ങളും തകൃതിയാക്കിയ സംസ്ഥാനത്ത് നിലവിൽ പാർട്ടി ബഹുദൂരം മുന്നിലാണ്. കേവല ഭൂരിപക്ഷവും കടന്ന് പാർട്ടി ലീഡ് കുതിക്കുകയാണ്.

ബംഗാളിൽനിന്നുള്ള അവസാന ഫല സൂചനകളിൽ ബി.ജെ.പി 168 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ മമതയുടെ തൃണമൂലിന് 113 ഇടത്താണ് ലീഡ്. ബി.ജെ.പി കഴിഞ്ഞ തവണത്തെക്കാൾ ലീഡ് നില 94 സീറ്റിൽ കൂട്ടിയപ്പോൾ തൃണമൂലിന് നഷ്ടം 99 ഇടത്താണ്.അവസാന ഫലങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് മമത ക്യാമ്പിലെ പ്രതീക്ഷ. കഴിഞ്ഞ തവണ സംപൂജ്യരായ ഇടതുപക്ഷത്തിന് ഇത്തവണ രണ്ടിടത്ത് ലീഡുണ്ട്. കോൺഗ്രസ് മൂന്നിടത്തും ലീഡ് ചെയ്യുന്നു.

ബംഗാളിൽ മമത കോട്ട പൊളിക്കുമെന്ന ബി.ജെ.പി പ്രഖ്യാപനമാണ് ഇതോടെ ഏകദേശം ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata leads in Bengal; party suffers setback
Next Story