Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖാർഗെയെ നിർദേശിച്ച്...

ഖാർഗെയെ നിർദേശിച്ച് മമത, കെജ്രിവാൾ; പ്രധാനമന്ത്രിയെ എം.പിമാർ തീരുമാനിക്കുമെന്ന് ഖാർഗെ

text_fields
bookmark_border
ഖാർഗെയെ നിർദേശിച്ച് മമത, കെജ്രിവാൾ; പ്രധാനമന്ത്രിയെ എം.പിമാർ തീരുമാനിക്കുമെന്ന് ഖാർഗെ
cancel
camera_alt

ഇ​ൻ​ഡ്യ സ​ഖ്യം യോഗത്തിനിടെ ലാലു പ്രസാദ് യാദവിനോട് കുശലം പറയുന്ന സോണിയ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ സമീപം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ​യും ഉ​യ​ർ​ത്തി​ക്കാ​ണി​ക്കാ​തെ പ​ര​മാ​വ​ധി എം.​പി​മാ​രെ ജ​യി​പ്പി​ച്ചെ​ടു​ക്കും വി​ധം എ​ത്ര​യും വേ​ഗം സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​തി​പ​ക്ഷ ഇ​ൻ​ഡ്യ സ​ഖ്യം തീ​രു​മാ​നി​ച്ചു. സ​ഖ്യ​ത്തി​ന്റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പേ​ര് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും അ​​ദ്ദേ​ഹം അം​ഗീ​ക​രി​ച്ചി​ല്ല. എം.​പി​മാ​രെ ജ​യി​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ മു​ന്നി​ലു​ള്ള പ്ര​ഥ​മ ല​ക്ഷ്യ​മെ​ന്നും അ​വ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

പ​ര​മാ​വ​ധി എം.​പി​മാ​രെ ജ​യി​പ്പി​ച്ച് 2024ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം നേ​ടു​ക​യാ​ണ് പ്ര​ഥ​മ ല​ക്ഷ്യ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രെ​ന്ന് അ​തി​നു​ശേ​ഷം എം.​പി​മാ​ർ തീ​രു​മാ​നി​ക്കു​മെ​ന്നും യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച ഖാ​ർ​ഗെ പ​റ​ഞ്ഞു.

മ​മ​താ ബാ​ന​ർ​ജി​യും കെ​ജ്രി​വാ​ളും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ഖാ​ർ​ഗെ​യെ നി​ർ​ദേ​ശി​ച്ച​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദ്യം ഇ​ൻ​ഡ്യ സ​ഖ്യം ജ​യി​ച്ചു​വ​രി​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ഖാ​ർ​ഗെ വി​ശ​ദീ​ക​രി​ച്ചു. ആ​രെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കു​മെ​ന്ന​ത് പി​ന്നീ​ടു​ള്ള കാ​ര്യ​മാ​ണ്. എം.​പി​മാ​ർ എ​ണ്ണം തി​ക​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ര്യം പ​റ​ഞ്ഞി​ട്ടെ​ന്താ​ണ് കാ​ര്യം? എം.​പി​മാ​രു​ടെ എ​ണ്ണം കൂ​ട്ടാ​നാ​യി എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​​നി​ന്ന് പോ​രാ​ടി ഭൂ​രി​പ​ക്ഷം നേ​ടാ​ൻ സ​ഖ്യം പ​രി​ശ്ര​മി​ക്കു​മെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeArvind KejriwalMallikarjun Kharge
News Summary - Mamata, Kejriwal suggesting Kharge; Kharge said MPs will decide the Prime Minister
Next Story