Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​റ്റേഡിയങ്ങളും...

സ്​റ്റേഡിയങ്ങളും സ്​കൂളുകളും ലോഡ്​ജുകളും കോവിഡ്​ ആശുപത്രികളാക്കി മമത സർക്കാർ

text_fields
bookmark_border
kolkata-medical-collage
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ​കോവിഡ്​ ബാധിതരുടെ എണ്ണം വർധിച്ചതോടെ സ്​റ്റേഡിയങ്ങളും സ്​കൂളുകളും അക്കാദമികളും ലോഡ്​ജുകളും മമത സർക്കാർ കോവിഡ്​ ആശുപത്രികളാക്കി മാറ്റിത്തുടങ്ങി.

സംസ്ഥാനത്ത്​ 80 ആശുപത്രികൾ കോവിഡ്​ ചികിത്സക്കായി തയാറാക്കിയിട്ടു​ണ്ടെന്നും വരും ദിവസങ്ങളിൽ ഇത്​ വർധിപ്പിക്കുമെന്നും പശ്ചിമ ബംഗാൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻെറ വെബ്​സെറ്റിൽ പറയുന്നു. സംസ്ഥാനത്ത്​ കോവിഡ്​ ബാധിതർക്കായി 10,840 കിടക്കകൾ ഒരുക്കിയിട്ടുണ്ടെന്നും ശനിയാഴ്​ച (ജൂലൈ 11) വരെ ഇതിൽ 7929 കിടക്കകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും സർക്കാർ അവകാശപ്പെട​ുന്നു.

വിവിധ സ്​റ്റേഡിയങ്ങളിലും ലോഡ്​ജുകളിലും സ്​കൂളുകളിലും രാത്രികാല പാർപ്പിട കേന്ദ്രങ്ങളിലുമായാണ് 730ഓളം കിടക്കകൾ ​ ഒരുക്കിയിട്ടുള്ളത്​. ഇതിൽ 673 കിടക്കകളും ജൂ​ലൈ 11 വരെയുള്ള രോഗബാധിതരുടെ പട്ടികയനുസരിച്ച്​ ഒഴിഞ്ഞു കിടക്കുകയാണ്​. ജൽപൈഗുരിയിലെ ബിശ്വ ബംഗ്ല കൃരംഗൻ സ്​പോർട്​സ്​ കോംപ്ലക്​സ്​ 200 കിടക്കകളുള്ള ആശുപത്രിയായി മാറ്റിരിക്കുകയാണ്​.  ഞായറാഴ്​ച വരെയുള്ള കണക്കനുസരിച്ച്​ ഇവിടെ 177 കിടക്കകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്​.

സൗത്ത്​ 24 പർഗാനയിലെ ജില്ല സ്​റ്റേഡിയം 55 കിടക്കകളുള്ള കോവിഡ്​ ആശുപത്രിയായും വടക്കൻ ദിനാജ്​പൂരിലെ ഇസ്​ലാംപൂർ ഉർദു അക്കാദമി 100 കിടക്കകളുള്ള ആശുപത്രിയായും മാറ്റി​. ഝാർഗ്രാം രാത്രികാല പാർപ്പിട കേന്ദ്രം 75 കിടക്കകളുള്ള കോവിഡ്​ ആശുപത്രിയാണിപ്പോൾ. ഇവിടെ നിലവിൽ രോഗികളില്ല. മാൽഡയി​ലെ മണിചക്​ മോഡൽ സ്​കൂൾ 50 കിടക്കകളുള്ള ആശുപത്രിയാണ്​. പ്രശസ്​തമായ ഈഡൻ ഗാർഡൻ സ്​റ്റേഡിയം കൊൽക്കത്തയിലെ പൊലീസുകാർക്കുള്ള താൽക്കാലിക ക്വാറൻറീൻ കേന്ദ്രമാക്കി മാറ്റിയിരുന്നു.

കോവിഡ്​ രോഗികൾക്കായി ഒരുക്കിയ കിടക്കകൾക്കൊപ്പം ഡോക്​ടർമാരേയും നഴ്​സുമാരേയും മറ്റ്​ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്​. ഇതിന്​ സമയമെടുക്കുമെന്ന്​ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോവിഡ്​ 19 ഒരുക്കങ്ങൾ ഇപ്പോൾ തൃപ്​തികരമായ നിലയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്​ച വരെ പശ്ചിമ ബംഗാളിൽ 29,000 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 906 പേർ മരണത്തിന് കീഴടങ്ങി. രോഗമുക്തി നേടുന്നവരുടെ നിരക്ക്​ ജൂലൈ അഞ്ചിലെ 66.48 ശതമാനത്തിൽ നിന്ന്​ ജൂലൈ 11 എത്തുമ്പോൾ 63.13 ശതമാനമായി കുറഞ്ഞിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalmalayalam newsindia newscovid 19Covid Hospitals
News Summary - Mamata govt turns stadiums, schools and lodges into Covid hospitals as cases surge in Bengal -india news
Next Story