Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സ്​പീഡ്​ബ്രേക്കർ...

‘സ്​പീഡ്​ബ്രേക്കർ ദീദിക്ക്​ അഹന്തയാണ്​’​; ചുഴലിക്കാറ്റി​​െൻറ സമയത്തും രാഷ്​ട്രീയം കളിച്ചെന്ന്​ മോദി

text_fields
bookmark_border
‘സ്​പീഡ്​ബ്രേക്കർ ദീദിക്ക്​ അഹന്തയാണ്​’​; ചുഴലിക്കാറ്റി​​െൻറ സമയത്തും രാഷ്​ട്രീയം കളിച്ചെന്ന്​ മോദി
cancel

ന്യൂഡൽഹി: ഒഡീഷയും ബംഗാളും ഫോനി ചുഴലിക്കാറ്റ്​ ഭീഷണിയിലായിരിക്കു​േമ്പാഴും മുഖ്യമന്ത്രി മമത ബാനർജി രാഷ്​ട് രീയം കളിച്ചെന്നും ധാർഷ്​ട്യത്തോടെ പെരുമാറിയെന്നും​ പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത്​ പ്രകൃതി ദുരന ്തമുണ്ടായപ്പോഴും അവർ രാഷ്​ട്രീയ പ്രചാരണം നടത്തുകയായിരുന്നുവെന്നും ഫോണിൽ സംസാരിക്കാൻ പോലും തയാറായി​െല്ല ന്നും മോദി ആരോപിച്ചു.

ചുഴലിക്കാറ്റ്​ ഒഡീഷയിലും ബംഗാൾ തീരപ്രദേശങ്ങളിലും ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടി​​​​െൻറ അടിസ്ഥാനത്തിൽ​ അടിയന്തര യോഗങ്ങളെ കുറിച്ച്​ സംസാരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ​േഫാണിൽ ബന്ധപ്പെട്ടപ്പോൾ മമത ബാനർജി മറുപടി നൽകിയില്ല. തെരഞ്ഞെടുപ്പ്​ പ്രചാരണപരിപാടികളിൽ തിരക്കിലായിരുന്ന അവർ തിരിച്ച്​ വിളിക്കുകയോ സാഹചര്യങ്ങൾ ബോധിപ്പിക്കുകയോ ​െചയ്​തില്ലെന്നും മോദി തുറന്നടിച്ചു. ഒഡീഷയിലെ ഫോനി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ബംഗാളിലെ താംലുക്കിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഫോനി ചുഴലിക്കാറ്റ്​ ആഞ്ഞടിച്ചപ്പോഴും സ്​പീഡ്​ബ്രേക്കർ ദീദി രാഷ്​ട്രീയം കളിക്കുകയാണ്​ ചെയ്​തത്​. ചുഴലിക്കാറ്റും മഴയും പ്രവചിക്കപ്പെട്ടപ്പോൾ തന്നെ ഓഫീസിൽ നിന്നും അവരെ വിളിച്ചു. എന്നാൽ അവർ ​ഫോണിൽ തന്നോടു സംസാരിക്കാൻ തയാറായില്ല. അത്രക്ക്​ ധാർഷ്​ട്യത്തോടെയാണ്​​ ദീദി പെരുമാറിയത്​. അവർ തിരിച്ച്​ വിളിക്കുമെന്ന്​ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ബംഗാളിലെ ജനങ്ങളെ കുറിച്ച്​ ആശങ്കയുണ്ടായിരുന്ന​​ു. അവരെ കുറിച്ചറിയുന്നതിന്​ വീണ്ടും മമത ദീദിയെ വിളിച്ചു. എന്നാൽ രണ്ടാം തവണയും ദീദി തന്നോട്​ സംസാരിക്കാൻ തയാറായില്ല’’ -മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന്​ വിളിച്ച സമയത്ത് മമത തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയിലാണെന്ന മറുപടിയാണ്​ ​ മുഖ്യമന്ത്രിയുടെ ഓഫീസ്​ നൽകിയത്​. എന്നാൽ അവർ തിരിച്ചെത്തിയിട്ടും പി.എം.ഒ ഓഫീസുമായി ബന്ധപ്പെട്ടില്ല.

കേന്ദ്രസർക്കാറി​​​​െൻറ കടുത്ത വിമർശകയായ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തി​​​​െൻറ ആവശ്യങ്ങ​ൾക്കെതിരെ പുറംതിരിയുകയാണെന്ന്​ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiMamata Banerjeetrinamool congressprime ministerFani Cyclone
News Summary - Mamata Didn't Respond To My Calls On Cyclone Arrogance- PM Modi- India news
Next Story