Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതദ്ദേശീയ...

തദ്ദേശീയ തെരഞ്ഞെടുപ്പ്​: 30 ശതമാനം സീറ്റുകളിലും​ തൃണമൂലിന്​ എതിരില്ലാതെ ജയം

text_fields
bookmark_border
തദ്ദേശീയ തെരഞ്ഞെടുപ്പ്​: 30 ശതമാനം സീറ്റുകളിലും​ തൃണമൂലിന്​ എതിരില്ലാതെ ജയം
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മേയ്​ 14 ന്​ നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂൽ കോൺഗ്രസ്​. സംസ്ഥാനത്തെ 58,692 സീറ്റുകളിൽ 20,000 സീറ്റുകളിലും എതിർ സ്ഥാനാർഥികളില്ലാതെ ത്രൃണമുൽ സ്വന്തമാക്കി. നാമനിർദേശ പത്രിക നൽകുന്നതിനുള്ള കാലാവധി ശനിയാഴ്​ചയാണ്​ അവസാനിച്ചത്​. 34 ശതമാനം സീറ്റുകളിലും ത്രൃണമൂൽ സ്ഥാനാർഥിയല്ലാതെ മറ്റെരാളും മത്സരിക്കുന്നില്ല. പശ്ചിമബംഗാളി​​​െൻറ ചരിത്രത്തിൽ ആദ്യമായാണ്​ ഇത്തരമൊരു സംഭവം. 

ഭരണത്തിലിരിക്കുന്ന തൃണമൂൽ കോൺ​ഗ്രസി​​​െൻറ ഭീഷണിമൂലമാണ്​ മിക്ക പ്രതിപക്ഷ പാർട്ടികൾക്കും നോമിനേഷൻ നൽകാൻ കഴിയാതിരുന്നതെന്നാണ്​ ആരോപണം. തൃണമൂൽ  ​സ്ഥാനാർഥികൾ വാട്ട്​സ്​ ആപ്പിലൂടെ അയച്ച നോമിനേഷൻ പോലും ഫയലിൽ സ്വീകരിച്ചതായും ആരോപണമുണ്ട്​.  ബിർഹുമിലെ ജില്ലാ മജിസ്​ട്രേറ്റി​ന്​ മുമ്പാകെ നാമനിർദേശ പത്രിക നൽകാനെത്തിയവരെ ബൈക്കിലെത്തിയ സംഘം വാളുവീശി പരിക്കേൽപ്പിച്ചുവെന്നും പരാതി ഉയർന്നിരുന്നു. 

ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടാണ്​ ഇതെന്ന്​ ബംഗാളിലെ കോൺഗ്രസ്​ അധ്യക്ഷൻ അധിർ രജ്ഞൻ പറഞ്ഞു. മുട്ട വിരിയിപ്പിക്കാൻ വെക്കാതെ കോഴിയിറച്ചി ഉൽപാദിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ്​ തൃണമൂലി​േൻറതെന്നും ഇത്​ പൗര​​​െൻറ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും രജ്ഞൻ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congresscontestparty
News Summary - Mamata Banerjee's Party Wins More Than A Third Of Seats Without Contest- India news
Next Story