Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃണമൂൽ കോൺഗ്രസ്​ ഇനി...

തൃണമൂൽ കോൺഗ്രസ്​ ഇനി വെറും ‘തൃണമൂൽ’

text_fields
bookmark_border
Trinamool
cancel

ന്യൂഡൽഹി: കോൺഗ്രസുമായുള്ള ബന്ധം പരിഞ്ഞ്​ 21 വർഷങ്ങൾക്ക്​ ശേഷം തൃണമൂൽ കോൺഗ്രസിൻറെ ലോഗോയിൽ നിന്ന്​ ‘കോൺഗ്രസ്​’ എന്ന പദം ഒഴിവാക്കി.

നീല പശ്​ചാത്തലത്തിൽ രണ്ട്​ പൂക്കളും പച്ച നിറത്തിൽ തൃണമൂൽ എന്ന പേരുമാണ്​ ലോഗോയിൽ നിലവിലുള്ളത്​. പുതിയ ലോഗോ ഒരാഴ്​ചയായി പ്രാബല്യത്തിൽ വന്നി​ട്ടെന്ന്​ പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

1998ലാണ്​ മമതാ ബാനർജി കോൺഗ്രസുമായി തെറ്റി തൃണമൂൽ കോൺഗ്രസ്​ രൂപീകരിക്കുന്നത്​. അന്നത്തെ ഭരണകക്ഷിയായിരുന്ന സി.പി.എമ്മുമായുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിൻറെ പേരിലായിരുന്നു അഭിപ്രായ വ്യത്യാസം.

പാർട്ടിയുടെ ബാനറുകളിൽ നിന്നും പോസ്​റ്ററുകളിൽ നിന്നും മറ്റ്​ എല്ലാ വിവരവിനിമയ സംവിധാനങ്ങളിൽ നിന്നും കോൺഗ്രസ്​ എന്ന പേര്​ ഒഴിവാക്കിയിട്ടുണ്ട്​. എന്നാൽ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ മുമ്പാകെ തൃണമൂൽ കോൺഗ്രസ്​ എന്ന പേര്​ തന്നെയാണ്​ തുടരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newstrinamul
News Summary - Mamata Banerjee's Party Drops 'Congress' From Logo -India News
Next Story