Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡാർജിലിങ്ങിലെ ഹോട്ടലിൽ...

ഡാർജിലിങ്ങിലെ ഹോട്ടലിൽ മോമോസ് പാകം ചെയ്ത് മമത

text_fields
bookmark_border
Mamata Banerjees New Cooking Video
cancel
camera_alt

മമത ബാനർജി

Listen to this Article

കൊൽക്കത്ത: ഡാർജിലിങ് സന്ദർശനത്തിനിടെ വീണ്ടും പാചകത്തിൽ കൈ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുക്കളയിലിരുന്ന് പാചകം ചെയ്യുന്ന മമതയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ഡാർജിലിങ്ങിലെ ഒരു ഹോട്ടലിൽ കയറി മമത മോമോസ് ഉണ്ടാക്കുകയായിരുന്നു. ഹോട്ടലിലെ അടുക്കളയിൽ മറ്റ് ജോലിക്കാർക്കൊപ്പം ഇരുന്ന് വളരെ ശ്രദ്ധയോടെ മോമോസ് ഉണ്ടാക്കുന്ന മുഖ്യമന്ത്രിയെ ദൃശ്യങ്ങളിൽ കാണാം.

മമത തന്നെയാണ് പാചകം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വിഡിയേോയും തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ന് ഞാൻ ഡാർജിലിംഗിലെ പ്രഭാത നടത്തത്തിനിടെ മോമോസ് ഉണ്ടാക്കിയെന്ന് ചിത്രങ്ങൾക്കൊപ്പം മമത ഫേസ്ബുക്കിൽ കുറിച്ചു.

ഇതാദ്യമായല്ല ഇത്തരത്തിൽ പാചകം ചെയ്യുന്ന മമതയുടെ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ഇതിന് മുമ്പും ഡാർജിലിങ് സന്ദർശിച്ചപ്പോൾ പാനിപൂരി പാകം ചെയ്തു നൽകുന്ന മമതയുടെ വിഡിയോ പുറത്തു വന്നിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeecooking video
News Summary - Mamata Banerjee's New Cooking Video
Next Story