Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കെതിരെ മമതയുടെ...

മോദിക്കെതിരെ മമതയുടെ അനന്തരവ​െൻറ അപകീർത്തി നോട്ടീസ്​

text_fields
bookmark_border
Abhishek-Banerjee
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പശ്ചിമ ബംഗാൾ മ​ുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ്​ നേതാവുമായ അഭിഷേക്​ ബാനർജി. പശ്ചിമബംഗാളിലെ ഡയമണ്ട്​ ഹാർബറിൽ ബുധനാഴ്​ച നടന്ന റാലിയിൽ തനിക്കെതിരെ വ്യാപകമായ നുണപ്രചാരണം നടത്തിയെന്ന്​ ആരോപിച്ചാണ്​ നോട്ടീസ്​ അയച്ചത്​.

നോട്ടീസ്​ കൈപ്പറ്റി 36 മണിക്കൂറിനുള്ളിൽ നിരുപാധിക ക്ഷമാപണം നടത്തണമെന്നാണ്​​ ആവശ്യം. അതിന്​ തയാറായില്ലെങ്കിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത്​ അനന്തരവ ഭരണത്തിൽ യാതനാപൂർണമായ കാലമാണെന്നും ബി.ജെ.പിക്കൊപ്പം നിന്നുകൊണ്ട്​ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നുമായിരുന്നു മോദിയുടെ പരാമർശം. പശ്ചിമബംഗാളിൽ ഡെമോക്രസി ഗുണ്ടാക്രസിയായി മാറിയെന്നും തൃണമൂൽ കോൺഗ്രസ്​ ഗുണ്ടകൾ ജനജീവിതം നരകതുല്യമാക്കിയെന്നും ഗുണ്ടാക്രസിയുടെ കാലം കഴി​െഞ്ഞന്നും മോദി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMamata Banerjeemalayalam newsAbhishek BanerjeeDefamation Notice
News Summary - Mamata Banerjee's Nephew Abhishek Banerjee Sends Defamation Notice To PM -india news
Next Story