"പെൺകുട്ടികളെ രാത്രി പുറത്തിറങ്ങാൻ അനുവദിക്കരുത്"; ബംഗാളിലെ കൂട്ട ബലാത്സംഗത്തിൽ വിവാദ പ്രസ്താവനയുമായി മമതാ ബാനർജി
text_fieldsകൊൽക്കത്ത: ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മമതാ ബാനർജി. രാത്രിയിൽ പെൺകുട്ടികൾ പുറത്തിറങ്ങരുതെന്നാണ് മമതയുടെ ഉപദേശം. പെൺകുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം പഠിക്കുന്ന മെഡിക്കൽ കോളേജിനാണെന്നിരിക്കെ അതിൽ തന്‍റെ സർക്കാരിന്‍റെ പേര് വലിച്ചിഴക്കുന്നത് അന്യായമാണെന്ന് അവർ ആരോപിച്ചു.
'പെൺകുട്ടികൾ രാത്രി സമയങ്ങളിൽ പുറത്തിറങ്ങുന്നത് അനുവദിക്കാൻ പാടില്ല. അവനവന്‍റെ സുരക്ഷ സ്വന്തമായി ഉറപ്പു വരുത്തണം. എന്തിനാണ് തന്‍റെ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന്' ചോദിച്ച മമത ഒരു മാസം മുമ്പ് ഒഡിഷയിൽ പെൺ കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ അവിടുത്തെ സർക്കാർ എന്ത് നടപടി എടുത്തുവെന്നും ചോദിച്ചു.
വെള്ളിയാഴ്ചയാണ് 23 വയസ്സുള്ള രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി വെസ്റ്റ്ബംഗാളിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ബലാത്സംഗത്തിനിരയായത്. തന്‍റെ മകൾ ബംഗാളിൽ സുരക്ഷിതയല്ലെന്ന് പറഞ്ഞ പെൺകുട്ടിയുടെ പിതാവ് സ്വന്തം നാടായ ഒഡിഷയിലേക്ക് കൂട്ടി കൊണ്ടു പോകുമെന്നറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

