സ്ഥിതി ഗുരുതരം, ഒന്നിച്ചു നിൽക്കണം; മുഖ്യമന്ത്രിമാർക്ക് മമതയുടെ കത്ത്
text_fieldsകൊല്‍ക്കത്ത: രാജ്യത്തിെൻറ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കും മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കത്തയച്ചു.
ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സര്‍ക്കാറിനു കീഴിൽ രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയ പൗരത്വ പട്ടികയുടെയുടെയും പൗരത്വ ഭേദഗതി നിയമത്തിെൻറയും പശ്ചാത്തലത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷവും ഉൾപ്പെടെ ജാതി മത വ്യത്യാസമില്ലാതെ രാജ്യത്തെ പൗരൻമാർ ഭയപ്പാടിലാണ്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. എന്നത്തേക്കാളുപരി നമ്മള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ഏറെ അസ്വസ്ഥമായ മനസോടെയാണ് കത്ത് എഴുതുന്നതെന്നും മമത വ്യക്തമാക്കി.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, ശരദ് പവാര്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തിെൻറ പകര്‍പ്പ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
