Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mamata
cancel
Homechevron_rightNewschevron_rightIndiachevron_rightനന്ദിഗ്രാമിലെ തോൽവി;...

നന്ദിഗ്രാമിലെ തോൽവി; സുവേന്ദുവിനെതിരായ മമതയുടെ കേസ്​ ഇന്ന്​ കൽക്കത്ത ഹൈക്കോടതിയിൽ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ പശ്​ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ നിർണായക നന്ദിഗ്രാം പോരാട്ടത്തിൽ ബി.​െജ.പി സ്​ഥാനാർഥി സുവേന്ദു അധികാരി ജയിച്ചതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നൽകിയ പരാതിയിൽ കൽക്കത്ത​ ഹൈക്കോടതി ഇന്ന്​ വാദം കേൾക്കും. 2011ൽ തന്നെ അധികാരത്തിലെത്തിച്ച ഇതേ മണ്​ഡലത്തിൽ 2,000 ൽ താഴെ വോട്ടിനാണ്​ മമത പരാജയപ്പെട്ടത്​.

സുവേന്ദുവിന്‍റെ ജയം അസാധുവാക്കണമെന്നാണ്​ മമതയുടെ ആവശ്യം. കൈക്കൂലി നൽകൽ, വെറുപ്പം ശത്രുതയും പ്രചരിപ്പിക്കൽ, മതത്തിന്‍റെ പേരു പറഞ്ഞ്​ വോട്ടു തേടൽ എന്നിവയാണ്​ സുവേന്ദുവിനെതിരെ നൽകിയ പരാതിയിൽ നിരത്തിയ കാരണങ്ങൾ.

വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യം തെരഞ്ഞെടുപ്പ്​ കമീഷൻ തള്ളിയതിനെയും മമത ചോദ്യം ചെയ്യുന്നുണ്ട്​. മണിക്കൂറുകളോളം സെർവർ തകരാറിലായത്​ ബോധപൂർവമായ ഇടപെടലിനുവേണ്ടിയായിരുന്നുവെന്നും ആരോപിക്കുന്നു. മൂന്നു ദിവസം മുമ്പാണ്​ സുവേന്ദുവിനെതിരെ കേസ്​ നൽകിയത്​. ജസ്റ്റീസ്​ ചന്ദയാണ്​ കേസ്​ പരിഗണിക്കുക.

നന്ദിഗ്രാം ഫലം അസാധുവാക്കണമെന്ന്​ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ അഭിഭാഷകൻ സഞ്​ജയ്​ ബോസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeCourtSuvendu Adhikari
News Summary - Mamata Banerjee vs BJP's Suvendu Adhikari In Court At 11 am
Next Story