Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mamata banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ...

ബംഗാൾ ഉപതെരഞ്ഞെടുപ്പ്​; മമത ബാനർജി നാളെ നാമനിർദേശ പത്രിക നൽകും

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ ​ഉപതെര​ഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി ​വെള്ളിയാഴ്ച​ നാമനിർദേശ പത്രിക നൽകും. ഭവാനിപൂർ മണ്ഡലത്തിൽനിന്നാണ്​ മമത ജനവിധി തേടുക. തൃണമൂൽ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ നന്ദിഗ്രാമിൽ ​പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ മമത വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്​.

സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ നിന്ന്​ രണ്ടുതവണ നിയമസഭയിലെത്തിയ മമത മാർച്ച്​ -ഏപ്രിൽ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേക്ക്​ ചുവടുമാറ്റുകയായിരുന്നു. സംസ്​ഥാനത്ത് പാർട്ടി വൻവിജയം നേടിയെങ്കിലും മമത പരാജയപ്പെട്ടു. തുടർന്ന്​ ​ ഭവാനിപൂർ എം.എൽ.എ സ്​ഥാനം ശോഭന്ദേബ്​ ചാത്തോപാധ്യായ ഒഴിയുകയും മമതക്കായി മത്സരിക്കാൻ അവസരം ഒരുക്കുകയുമായിരുന്നു. നിയമസഭയിൽ അംഗമല്ലാത്തൊരാൾ മ​ന്ത്രിസ്​ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.

സെപ്​റ്റംബർ 30നാണ്​ നിയമസഭ ഉപതെരഞ്ഞെടുപ്പ്​. ബംഗാളിലെ മൂന്ന്​ മണ്ഡലങ്ങളിലാണ്​ 30ന്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുക.

മമതക്കെതിരെ കോൺഗ്രസ്​ സ്​ഥാനാർഥിയെ നിർത്തില്ലെന്നാണ്​ വിവരം. അതേസമയം ഭവാനിപൂരിൽ ആരു മത്സരിക്കുമെന്ന കാര്യം ബി.ജെ.പി ​തീരുമാനിച്ചിട്ടില്ല. സുവേന്ദു അധികാരി തന്നെ മമതക്കെതിരെ ഭവാനിപൂരിൽ മത്സരിക്കണമെന്ന ആവശ്യങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പുകൾ ഭരണകക്ഷിക്ക്​ അനുകൂലമാകുന്നതും ഭവാനിപൂരിൽ മമതയുടെ മേൽക്കെയും സുവേന്ദുവിനെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിക്കില്ലെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressBengal bypoll
News Summary - Mamata Banerjee to File Nomination for Bhabanipur Bypoll on 10 September
Next Story