Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറപകടത്തിൽ മമത ബാനർജിക്ക് പരിക്ക്

text_fields
bookmark_border
Mamata Banerjee
cancel

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കാറപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ബുർദ്‍വാൻ ജില്ലയിൽ ഔദ്യോഗിക പരിപാടിയിൽ പ​ങ്കെടുത്ത് കൊൽക്കത്തയിൽനിന്ന് മടങ്ങവെയാണ് മമത സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ മമതക്ക് നിസ്സാര പരിക്കേറ്റു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാര്‍ വരികയായിരുന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടുചെയ്തു.

എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാൻ ശ്രമിക്കവെ, മമത സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു. അതിന്റെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന മമതയുടെ തല കാറിന്റെ ചില്ലിൽ ഇടിച്ചു. പരിക്ക് ഗുരുതരമല്ല. അതിനാൽ ആശുപത്രിയിൽ പോലും പോകാതെ മമത യാത്ര തുടർന്നു. കൊൽക്കത്തയിലെത്തിയ ശേഷം ഡോക്ടർമാരെ കാണാനാണ് തീരുമാനം. കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്ടർ ഉപയോഗിക്കാതെ കാർ മാർഗം കൊൽക്കത്തയിൽ തിരിച്ചെത്താൻ മമത തീരുമാനിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata Banerjee sustains minor injury in car on way to Kolkata
Next Story