Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാ​നേ​ഷ് കു​മാ​ർ...

ഗ്യാ​നേ​ഷ് കു​മാ​ർ അ​ഹ​ങ്കാ​രി​യും നു​ണ​യ​നു​മെ​ന്ന് മ​മ​ത; നി​യ​മം കൈ​യി​ലെ​ടു​ത്താ​ൽ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​ർ

text_fields
bookmark_border
ഗ്യാ​നേ​ഷ് കു​മാ​ർ അ​ഹ​ങ്കാ​രി​യും നു​ണ​യ​നു​മെ​ന്ന് മ​മ​ത; നി​യ​മം കൈ​യി​ലെ​ടു​ത്താ​ൽ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​ർ
cancel
camera_alt

മ​മ​ത ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ അ​ഹ​ങ്കാ​രി​യെ​ന്നും നു​ണ​യ​നെ​ന്നും വി​ളി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​നം. ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്തെ​ത്തി ഗ്യാ​നേ​ഷ് കു​മാ​റി​നെ ക​ണ്ട​ശേ​ഷ​മാ​ണ് മ​മ​ത​യു​ടെ പ്ര​തി​ക​ര​ണം. പ​ശ്ചി​മ ബം​ഗാ​ളി​ൽ എ​സ്.​ഐ.​ആ​ർ വി​വേ​ച​ന​പ​ര​വും രാ​ഷ്‍ട്രീ​യ പ്രേ​രി​ത​വു​മാ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല​ന്ത്യ തൃ​ണ​മൂ​ൽ പ്ര​തി​നി​ധി സം​ഘം ഡ​ൽ​ഹി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മ​മ​ത എ​സ്.​ഐ.​ആ​ർ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ത​നി​ക്ക് നി​രാ​ശ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വാ​ർ​ത്ത​ലേ​ഖ​ക​രോ​ട് അ​വ​ർ പ​റ​ഞ്ഞു. താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടെ​ന്നും മ​ന്ത്രി​യാ​യും ഏ​ഴു​ത​വ​ണ എം.​പി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, ഇ​ത്ര അ​ഹ​ങ്കാ​രി​യും നു​ണ​യ​നു​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റെ ഇ​തി​നു​മു​മ്പ് ക​ണ്ടി​ട്ടി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ എ​സ്.​ഐ.​ആ​ർ വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മ​ന്റി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. ലോ​ക്സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ത്തി​യ​തോ​ടെ​യാ​ണ് തൃ​ണ​മൂ​ൽ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. സ​മാ​ദ്‍വാ​ദി പാ​ർ​ട്ടി അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച് ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സം​സാ​രി​ക്കാ​ൻ സ്പീ​ക്ക​ർ വി​ളി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് ഇ​രി​പ്പി​ട​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, നി​യ​മ​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്നും നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​വ​രെ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും ക​മീ​ഷ​നി​ൽ നി​ക്ഷി​പ്ത​മാ​യ അ​ധി​കാ​ര​ത്തി​നും അ​നു​സൃ​ത​മാ​യി ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ മ​മ​ത​യെ അ​റി​യി​ച്ചെ​ന്നാ​ണ് ക​മീ​ഷ​ൻ പ​റ​ഞ്ഞ​ത്.തൃ​ണ​മൂ​ൽ എം.​എ​ൽ.​എ​മാ​ർ ക​മീ​ഷ​നെ പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും പ്ര​ത്യേ​കി​ച്ച്, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ ഭീ​ഷ​ണി​യു​ടെ ഭാ​ഷ പ്ര​യോ​ഗി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് ക​മീ​ഷ​ൻ ആ​രോ​പി​ച്ചു. ടി.​എം.​സി പ്ര​വ​ർ​ത്ത​ക​രും എം.​എ​ൽ.​എ​മാ​രും ഇ.​ആ​ർ.​ഒ ഓ​ഫി​സ് ആ​ക്ര​മി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​മ്മ​ർ​ദ​മോ ത​ട​സ്സ​മോ ഇ​ട​പെ​ട​ലോ വ​രു​ത്താ​ൻ പാ​ടി​ല്ല. ബി.​എ​ൽ.​ഒ​മാ​ർ​ക്കു​ള്ള ഓ​ണ​റേ​റി​യം യ​ഥാ​സ​മ​യം ന​ൽ​ക​ണം. 18,000 രൂ​പ ന​ൽ​കേ​ണ്ടി​ട​ത്ത് 7000 രൂ​പ മാ​ത്ര​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ക​മീ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeElection CommisonSIRGyanesh Kumar
News Summary - Mamata Banerjee slams CEC, calls him 'arrogant', 'liar' after Delhi meeting
Next Story