ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; മോദി വിളിച്ച യോഗത്തിൽ മമത പങ്കെടുക്കില്ല
text_fieldsന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദ ി വിളിച്ച വിവിധ പാർട്ടി അധ്യക്ഷന്മാരുടെ യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി മമത കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചു.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയം പെട്ടെന്ന് തീരുമാനമെടുത്ത് നടപ്പാക്കേണ്ട കാര്യമല്ല. ഭരണഘടനയെ കുറിച്ച് നന്നായി അറിയുന്ന വിദഗ്ധരിൽ നിന്ന് അഭിപ്രായം ആരാഞ്ഞതിന് ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എല്ലാ പാർട്ടികൾക്കും വെള്ള പേപ്പർ നൽകി ഇക്കാര്യത്തിൽ അവരിൽ നിന്ന് അഭിപ്രായം ആരായണമെന്നും കത്തിലുണ്ട്.
നാളെയാണ് സർവ കക്ഷിയോഗം നടക്കുക. ലോക്സഭയിലും രാജ്യസഭയിലും പ്രാതിനിധ്യമുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
