Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവുമായി...

ബി.ജെ.പി നേതാവുമായി കൂടിക്കാഴ്​ച; തൃണമുൽ എം.എൽ.എക്കെതിരെ നടപടിയുമായി മമത

text_fields
bookmark_border
ബി.ജെ.പി നേതാവുമായി കൂടിക്കാഴ്​ച; തൃണമുൽ എം.എൽ.എക്കെതിരെ നടപടിയുമായി മമത
cancel

കൊൽക്കത്ത: ബി.ജെ.പി നേതാവ്​ മുകുൾ റോയിയുമായി കൂടിക്കാഴ്​ച നടത്തിയ എം.എൽ.എക്കെതിരെ നടപടിയുമായി പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുതിർന്ന മന്ത്രിമാരോടും കൊൽക്കത്ത മേയർ ഫിർഹാദ്​ ഹക്കിമിനോടുമാണ്​ എം.എൽ.എക്കെതി​െ ര അച്ചടക്ക നടപടി സ്വീകരിക്കുന്നത്​ പരിശോധിക്കാൻ​ ശിപാർശ ചെയ്​തത്​.

തൃണമൂൽ കോൺഗ്രസ്​ എം.എൽ.എ സബ്യസാചി ദത്തയും മുകുൾ റോയിയുമാണ്​ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം കൂടിക്കാഴ്​ച നടത്തിയത്​. പൊതു തെരഞ്ഞെടുപ്പിന്​ മുമ്പായി എം.എൽ.എ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹവും ഇതോടൊപ്പം ശക്​തിപ്പെട്ടിരുന്നു.

എല്ലാ എം.എൽ.എമാരുടെയും യോഗം വിളിക്കണ​മെന്ന്​ കൊൽക്കത്ത മേയറോട്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്​. ദത്തക്കെതിരായ നടപടി ചർച്ച ചെയ്യുന്നതിനാണ്​ യോഗം വിളിച്ചത്​.

ബി.ജെ.പി ഒരു ദേശീയ പാർട്ടിയാണ്​. അവർക്ക്​ പണമുണ്ട്​. എന്നാൽ നേതാക്കളില്ല. അതുകൊണ്ട്​ എല്ലായിടത്തും ചെന്ന്​ നിങ്ങൾ ഞങ്ങളുടെ സ്​ഥാനാർഥിയാകുമോ എന്ന്​ യാചിക്കുകയാണ്​. ഇപ്പോഴുണ്ടായ കൂടിക്കാഴ്​ച വ്യക്​തിപരമാണ്​. കൂടുതൽ കാര്യങ്ങൾ കാത്തിരുന്ന്​ അറിയാമെന്നും കൊൽക്കത്ത മേയർ ഫിർഹാദ്​ ഹക്കിം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeemalayalam newsAction Against LawmakerMeeting With BJP Leader
News Summary - Mamata Banerjee Seeks Action Against Lawmaker -India News
Next Story