മുഹറത്തിന് ദുർഗാവിഗ്രഹ നിമഞ്ജന ഘോഷയാത്ര പാടില്ലെന്ന് മമത
text_fieldsകൊൽക്കത്ത: മുഹറം ദിനത്തിൽ ദുർഗാഷ്ടമി ആഘോഷങ്ങൾ പാടില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് ഹിന്ദു–മുസ്ലിം വിഭാഗീതയും സംഘർഷവും ഒഴിവാക്കാനാണ് ഇൗ നടപടി.
ഇൗ വർഷം ദുർഗാഷ്ടമി ആഘോഷങ്ങൾക്കിടെയാണ് മുസ്ലിം വിഭാഗങ്ങളുടെ ദുഃഖാചരണ ദിനമായ മുഹറം ആചരിക്കുന്നത്. അതിനാൽ അതേദിവസം ദുർഗാഷ്ടമിയുടെ ഭാഗമായ വിഗ്രഹനിമജ്ഞനമോ ഘോഷയാത്രയോ പാടില്ലെന്ന് മമത ബാനർജി അറിയിച്ചു. സെപ്തംബർ 30 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള ദിവസങ്ങളിലാണ് ദുർഗാഷ്ടമി ആഘോഷങ്ങൾ നടക്കുക. ഒക്ടോബർ ഒന്നിനാണ് മുഹറം.
ഒക്ടോബർ ഒന്നിന് വൈകിട്ട് ആറുവരെ വിഗ്രഹനിമജ്ഞന ഘോഷയാത്രയോ നിരത്തിലുള്ള മറ്റ് ആഘോഷങ്ങളോ പാടില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഒക്ടോബർ രണ്ട്, മൂന്ന് തിയതികളിൽ വിഗ്രഹനിമജ്ഞന ഘോഷയാത്ര നടത്താം. ‘‘ചില ആളുകൾ മതത്തിെൻറ പേരിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാ മതവും നമ്മുടേതാണ്. എന്നാൽ മുഹറത്തിന് ദുർഗാവിഗ്രഹ ഘോഷയാത്ര നടക്കുേമ്പാൾ അതിനിടെ പ്രശ്നങ്ങളുണ്ടായാൽ അത് എല്ലാവരെയും ബാധിക്കും’’–മമത വ്യക്തമാക്കി.
എന്നാൽ ദുർഗാഷ്ടമി ആഘോഷങ്ങൾ മാറ്റിവെക്കാനുള്ള മമതയുടെ തീരുമാനത്തിനെതിരെ വൻജനരോഷമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
