കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു; സാമ്പത്തിക പാക്കേജ് വെറും വട്ട പൂജ്യമെന്ന് മമത
text_fieldsകൊൽക്കത്ത: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനങ്ങളെ സഹായിക്കാൻ ഒന്നുമില്ലാത്ത സാമ്പത്തിക പാക്കേജ് ഒരു വട്ട പൂജ്യമാണെന്ന് മമത പറഞ്ഞു. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പാക്കേജാണിത്. സംസ്ഥാനങ്ങളെ സാമ്പത്തിക ലോക്ക് ഡൗണിൽ തളച്ചിടുകയാണ് കേന്ദ്രം എന്നും മമത പ്രതികരിച്ചു.
‘‘കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് വെറുമൊരു വട്ടപൂജ്യമാണ്. ആളുകളുടെ കണ്ണിൽ പൊടി ഇടാൻ അല്ലാതെ മറ്റൊന്നും അതിൽ ഇല്ല. അസംഘടിത മേഖലക്ക് വേണ്ടിയും, പൊതുമേഖല സ്ഥാപനങ്ങൾക്ക് വേണ്ടിയും തൊഴിലിനും വേണ്ടിയും ഒരു സഹായവും പാക്കേജിൽ ഇല്ല’’- മമത പറഞ്ഞു.
പ്രധന മന്ത്രി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനങ്ങളുടെ താത്പര്യം കൂടി പരിഗണിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ധനമന്ത്രി നിർമല സീതരാമെൻറ പ്രഖ്യാപനത്തോടെ എല്ലാ ഇല്ലാതായി. പ്രധാനമന്ത്രി പറഞ്ഞതെല്ലാം വെറും നാടകമാണെന്നും ധനമന്ത്രി തെളിയിച്ചു. അവർ കൂട്ടിച്ചേർത്തു.
കർഷകരുടെ കടം എഴുതി തള്ളാത്തതിനെതിരെയും മമത വിമർശിച്ചു. സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ വീണ്ടും ദുരിതത്തിൽ ആക്കുന്നതാണ് കേന്ദ്രത്തിന്റെ പാക്കേജ് എന്നും അവർ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ ധനവകുപ്പ് മന്ത്രി അമിത് മിത്രയും സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ടുള്ള കേന്ദ്രത്തിൻെറ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തിൻെറ ജി.ഡി.പി വളർച്ച പത്ത് ശതമാനത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് പാക്കേജിൽ ഉൾപ്പെടുത്തിയത് എന്ന് പരസ്യം ചെയ്തെങ്കിലും രണ്ട് ശതമാനം വളർച്ചക്കായി ഉള്ള കാര്യങ്ങൾ പോലും പാക്കേജിൽ ഇല്ലെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
