Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർഥ ചാറ്റർജിയെ കൈയൊഴിഞ്ഞ് തൃണമൂൽ; പാർട്ടി പദവികളിൽനിന്ന് നീക്കി

text_fields
bookmark_border
partha chatterjee
cancel
Listen to this Article

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പാർഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്തിനു പുറമെ, എല്ലാ പാർട്ടി പദവികളിൽനിന്നും തൃണമൂൽ കോൺഗ്രസ് പുറത്താക്കി. പാർട്ടി അച്ചടക്ക സമിതി യോഗമാണ് തീരുമാനമെടുത്തത്.

നേരത്തെ, മന്ത്രി സ്ഥാനത്തുനിന്നു പാർഥയെ പുറത്താക്കിയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിനു പിന്നാലെയാണ് പുറത്താക്കിയത്. അന്വേഷണം തുടരുന്നത് വരെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും നിരപരാധിയാണെന്ന് തെളിഞ്ഞാൽ പാർട്ടിയുടെ വാതിലുകൾ പാർഥക്കായി തുറക്കുമെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.

മന്ത്രി സ്ഥാനത്തുനിന്നും പാർട്ടിയിലെ വിവിധ പദവികളിൽനിന്നും പാർഥ ചാറ്റർജിയെ നീക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് നടപടിയെടുത്തത്. സ്കൂൾ അധ്യാപക നിയമന അഴിമതി കേസിലാണ് തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറലും പശ്ചിമ ബാംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.

2014-21 കാലയളവിൽ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി ആരോപണം ഉയർന്നത്. ചാറ്റർജിയുടെ കൂട്ടാളിയും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ 50 കോടിയോളം രൂപ ഇ.ഡി കണ്ടെടുത്തിരുന്നു. നിലവിൽ ഇരുവരും ഇ.ഡി കസ്റ്റഡിയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mamata Banerjee Removes Arrested Leader From All Party Posts
Next Story