Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബി.ജെ.പി ഇന്ത്യ...

‘ബി.ജെ.പി ഇന്ത്യ വിടുക’ മുദ്രാവാക്യവുമായി മമത

text_fields
bookmark_border
‘ബി.ജെ.പി ഇന്ത്യ വിടുക’ മുദ്രാവാക്യവുമായി മമത
cancel

മേദിനിപുർ (പശ്ചിമ ബംഗാൾ): കേന്ദ്രസർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ബി.ജെ.പി അധികാരത്തിലെത്തുന്നത്​ തടയാൻ 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുമായും ചേർന്ന്​ പ്രവർത്തിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘2019ൽ ബി.ജെ.പി ഇന്ത്യ വിടുക’ എന്ന പ്രചാരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ.  ക്വിറ്റ്​ ഇന്ത്യ സമരത്തി​​െൻറ 75ാം വാർഷികം ആഘോഷിക്കുന്ന ബുധനാഴ്​ചയായിരുന്നു മമതയുടെ പ്രഖ്യാപനം.

'രാജ്യത്ത്​ മതേതരത്വം ഭീഷണിയിലാണെന്ന്​ അവർ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങൾ കവർന്നു. രാജ്യത്തെ വിഭജിക്കാനാണ്​ ബി.ജെ.പി സർക്കാറി​​െൻറ നീക്കം. ഇത്​ അനുവദിക്കാനാവില്ല. വർഗീയതയുടെയും വിദ്വേഷത്തി​​െൻറയും രാഷ്​ട്രീയം അവസാനിപ്പിക്കാൻ സമയമായി. എൻഫോഴ്​സ്​മ​െൻറ്​, ഇൻകംടാക്​സ്​, സി.ബി.​െഎ എന്നിവയെ ഉപയോഗിച്ച്​ കേന്ദ്രസർക്കാർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്​. ഇതിനെ പേടിക്കില്ല. ആദിവാസികളുടെ പേരിൽ ബി.ജെ.പി മുതലക്കണ്ണീരൊഴുക്കുകയാണ്​. ആഗസ്​റ്റ്​ അവസാനം ആർ.ജെ.ഡി നേതാവ്​ ലാലുപ്രസാദ്​ യാദവ്​ പട്​നയിൽ സംഘടിപ്പിക്കുന്ന റാലിയിൽ താൻ പ​െങ്കടുക്കുമെന്നും മമത പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeQuit Indiasloganbjp
News Summary - Mamata Banerjee raises slogan “BJP hotao, desh bacho”
Next Story